ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ പുറത്തിറങ്ങി. ആദ്യ പരീക്ഷണ ഓട്ടം ഇന്ന് രാവിലെ നടക്കും. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്നാണ് വന്ദേ മെട്രോ ഇറങ്ങുന്നത്. 12 കോച്ചുള്ള വന്ദേ മെട്രോ പുറത്തിറങ്ങുമ്പോൾ കേരളവും പ്രതീക്ഷയിലാണ്.
കേരളത്തിൽ എറണാകുളം-കോഴിക്കോട്, കോഴിക്കോട്-മംഗളൂരു, തിരുവനന്തപുരം-എറണാകുളം റൂട്ട് ഉൾപ്പെടെ 10 സർവീസുകളാണ് പരിഗണനയിലുള്ളത്. മെമു വണ്ടികളുടെ പരിഷ്കരിച്ച രൂപമാണ് വന്ദേ മെട്രോ. ശീതീകരിച്ചതാണ് കോച്ചുകൾ. ഒരു കോച്ചിൽ 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനുമുള്ള സൗകര്യമുണ്ട്.