മേപ്പയൂർ: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ തൊഴിലുറപ്പു തൊഴിലാളികളും രംഗത്ത്. അവരുടെ ഒരു ദിവസത്തെ വേതനം സംഭാവന നൽകാൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് തൊഴിലുറപ്പു തൊഴിലാളികളുടെ യോഗം തീരുമാനിച്ചു. വാർഡ് മെമ്പറും സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ഭാസ്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷതവഹിച്ചു. മുൻ മെമ്പർ എം.കെ. സുമതി, വികസന സമതി അംഗങ്ങളായ ചന്തു കൂഴിക്കണ്ടി, ശോഭ ആയലാട്ട്, മേറ്റുമാരായ ഇ.വി.ബിന്ദു, എ.പി.ധന്യ, എൻ.കെ. ഷൈമ , കെ.പ്രസീത, ഇ അഭിത എൻ. ജംസീന ടി.എം. ഷൈനി എന്നിവരും സംസാരിച്ചു. ചുരുങ്ങിയ വേതനം മാത്രം ലഭിക്കുന്ന തൊഴിലുറപ്പു തൊഴിലാളികളുടെ വലിയ മനസ്സിനെ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ അഭിനന്ദിച്ചു.