അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മെക്സിക്കൻ സർവ്വകലാശാലയിലെ പ്രൊഫസർ എലീന ലാസോസ് ചെവേറോ, ശിവ് നടാർ യൂണിവേഴ്സിറ്റിയിലെ രാജേശ്വരി എസ് റെയ്ന, മെഹർ അൽ മിന്നത്ത് തുടങ്ങിയവർ കേരളത്തിലെ ജൈവകൃഷി വ്യാപനത്തെക്കുറിച്ചും, ജൈവകൃഷി മേഖല അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് വ വിലയിരുത്തുന്നതിൻ്റെയും ഭാഗമായി കോഴിക്കോട് ‘കാലിക്കറ്റ് ടവറി’ൽ വെച്ച് ജൈവകർഷക പ്രതിനിധികളുമായി ചർച്ച നടത്തി. നാല് മണിക്കൂറോളം നീണ്ട ചർച്ചയിൽ സമിതിയെ പ്രതിനിധീകരിച്ച് കെ.പി. ഉണ്ണിഗോപാലൻ മാസ്റ്റർ, ടി.കെ. ജയപ്രകാശ്, പ്രശോഭ് എം.കെ, ബാലകൃഷ്ണൻ ടി, സുരേഷ് കെ, രവീന്ദ്രൻ പി എന്നിവർ പങ്കെടുത്തു.
ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങളെല്ലാം അവർ രേഖപ്പെടുത്തുകയും സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിലുള്ള ഉന്നതാധികാരികളുടെ ശ്രദ്ധയിലെത്തിക്കാൻ ശ്രമിക്കുന്നതാണെന്നും ഉറപ്പു നൽകി. തികച്ചും സൗഹൃദപരമായ ഈയൊരു കൂടിക്കാഴ്ച സമിതി പ്രവർത്തകർക്കും നല്ലൊരു ഉൾക്കാഴ്ച ലഭിക്കാനിടയാക്കി. മെക്സിക്കോയിലെ കാർഷിക, ആരോഗ്യരംഗങ്ങളെക്കുറിച്ച് ലളിതമായ വിവരണങ്ങൾ ശ്രീമതി എലേന നടത്തിയത് നല്ലൊരു അറിവായി. കോഴിക്കോട് പേരാമ്പ്രയിലെ ശ്രീ. ഗോവിന്ദൻ നൽകിയ അവര വിത്തുകൾ എല്ലാവർക്കും വിതരണം ചെയ്തു. മെക്സിക്കൻ പ്രതിനിധിയും സന്തോഷത്തോടെ അത് സ്വീകരിക്കുകയും കൃഷിരീതികൾ ചോദിച്ച് മനസ്സിലാക്കുകയും ചെയതു.