ഉരുള്‍പ്പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. ക്യാംപുകളില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി, ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുരക്ഷാ ഭീഷണിയുള്ള ക്യാംപുകള്‍ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
വിലങ്ങാട് ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശത്ത് സര്‍ക്കാരിന്റെ അടിയന്തിരമായ ഇടപെടലുകള്‍ ഉണ്ടായതായും കൂടുതല്‍ പരിശോധനകള്‍ നടത്തി പ്രദേശത്തിന്റെ പുനരധിവാസത്തിനായി ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വാഴാട് കോളനി, മലയങ്ങാട് കോളനി എന്നിവിടങ്ങളിലും ഉരുള്‍പ്പൊട്ടിയ മഞ്ഞച്ചീളി ഉള്‍പ്പടെയുള്ള പ്രദേശങ്ങളുമാണ് മന്ത്രി സന്ദര്‍ശിച്ചത്. ഉരുള്‍പ്പൊട്ടലില്‍ മരണപ്പെട്ട മാത്യൂവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി, കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.
എംഎല്‍എ ഇ കെ വിജയന്‍, വാണിമേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സല്‍മ രാജു, വാര്‍ഡ് മെമ്പര്‍മാരായ ഝാന്‍സി, ശിവറാം എന്നിവര്‍ സന്നിഹിതരായിരുന്നു. എം എല്‍എമാരായ ലിന്റോ ജോസഫും, സച്ചിന്‍ദേവും വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായ സ്ഥലം സന്ദര്‍ശിച്ചു.