ആശുപത്രികളിൽ മുഴുവൻ ചികിത്സയും ലഭ്യമാക്കുന്ന തരത്തിൽ മെഡിസെപ് മാറ്റണം ; കെ.എസ്.എസ്.പി.യു, തിക്കോടി

/

തിക്കോടി: ആശുപത്രികളിൽ മുഴുവൻ ചികിത്സയും ലഭ്യമാക്കുന്ന രൂപത്തിൽ മെഡിസെപ്പ് പദ്ധതി ഭേദഗതി ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു . സാരഥി തൃക്കോട്ടൂർ വായനശാലാ ഹാളിൽ നടന്ന കൺവെൻഷൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ജ്യോതിശ്രീ ടീച്ചർ അനുശോചന പ്രമേയം അവതരിപ്പിച്ചു .തുടർന്ന് ജില്ലാ കമ്മിറ്റി അംഗം വി.പി.നാണു മാസ്റ്റർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എ .എം കുഞ്ഞിരാമൻ രോഗാവസ്ഥ യിലുള്ള നിരാലംബർക്ക് കൈത്താങ്ങ് വിതരണം ചെയ്തു . ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് കെ .ശശിധരൻ മാസ്റ്റർ, സീനിയർ മെമ്പർമാരായ ജാനകി ടീച്ചർ ,മുഹമ്മദ് പള്ളിത്താഴ, കുളമുള്ള കണ്ടി നാരായണൻ എന്നിവരെ ആദരിച്ചു.

ഇബ്രാഹിം തിക്കോടി നവാഗത മെമ്പർമാർക്ക് മെമ്പർഷിപ്പ് നൽകി. ചന്ദ്രൻ നമ്പ്യേരി, അബൂബക്കർ മാസ്റ്റർ കെ. എം,ബാബു പടിക്കൽ,പി പത്മിനി എന്നിവർ സംസാരിച്ചു. കുഞ്ഞികൃഷ്ണൻ മരുത്യാട്ട് പ്രമേയം അവതരിപ്പിച്ചു. വി.ടി ഗോപാലൻ മാസ്റ്റർ സ്വാഗതവും,പുല്പാണ്ടി മോഹനൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

തിക്കോടി പള്ളിപ്പറമ്പിൽ താമസിക്കും തെക്കെ അയ്യിട്ടവളപ്പിൽ മജീദ് അന്തരിച്ചു

Next Story

പവർ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ്

Latest from Local News

ഒരു രൂപക്ക് ഒരു ലിറ്റര്‍ കുടിവെള്ളം; ദാഹമകറ്റാന്‍ മൂടാടി ഗ്രാമപഞ്ചായത്തിന്റെ ‘വാട്ടര്‍ എ.ടി.എം’

ഒരു രൂപക്ക് ഒരു ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി യാഥാര്‍ഥ്യമാക്കി മൂടാടി ഗ്രാമപഞ്ചായത്ത്. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക

കൊയിലാണ്ടി മേഖലയിലെ ദേവസ്വം ക്ഷേത്രങ്ങളിൽ സ്വർണ്ണ തിരിമറി: സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി

കൊയിലാണ്ടി മേഖലയിലെ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ സ്വർണ്ണ ഉരുപടികൾ തിരിമറി നടത്തിയതായി ബി.ജെ.പി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

അഭയത്തിന് കാരുണ്യ ഹസ്തവുമായി തിരുവങ്ങൂർ ഹൈസ്കൂൾ 1981 ലെ എസ്.എസ്.എൽ.സി ബാച്ച് ‘തിരുവരങ്ങ് – 81’

അഭയം ചേമഞ്ചേരിയുടെ സാമ്പത്തിക ക്ലേശം ലഘൂകരിക്കാൻ തിരുവങ്ങൂർ ഹൈസ്കൂൾ 1981 ലെ എസ്.എസ്.എൽ.സി ബാച്ച് വക സഹായ ഹസ്തം. ഗ്രൂപ്പംഗങ്ങൾ ചേർന്ന്

അപർണ ജി.എം. കെമിസ്ട്രിയിൽ പി.എച്ച്. ഡി നേടി

വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും  അപർണ. ജി. എം.കെമിസ്ട്രിയിൽ പി.എച്ച്. ഡി നേടി.  ചെങ്ങോട്ടുകാവ് ഒതയോത്ത് കൃഷ്ണശ്രീയിൽ ഗംഗാധരന്റെയും മാലതിയുടെയും