കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് എൻ. മുരളീധരൻ തിരഞ്ഞെടുക്കപ്പെട്ടു. സി.പി മോഹനനെ വൈസ് പ്രസിഡണ്ടായും തിരഞ്ഞടുത്തു – കോൺഗ്രസിലെ തന്നെ അഡ്വക്കേറ്റ് കെ. വിജയനെ രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചാണ് മുരളീധരൻ പ്രസിഡണ്ട് പദവിയിലേക്ക് എത്തിയത്. എൻ. മുരളീധരന് ആറ് വോട്ടും അഡ്വക്കേറ്റ് കെ വിജയന് നാലു വോട്ടും ലഭിച്ചു. മുസ്ലിംലീഗിലെ ഏക അംഗം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥി എം.പി. ഷംനാസ് പരാജയപ്പെടുത്തി സി. പി മോഹനന്‍ വിജയിച്ചു.
31 ന് നടന്ന സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ബാങ്ക് ഭരണസമിതിയിലേക്ക് യു.ഡി.എഫിന്റെ ഔദ്യോഗിക പാനല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്‍.എം. പ്രകാശന്‍, വി.എം ബഷീര്‍, എന്‍. മുരളീധരന്‍ അഡ്വ. കെ.വിജയന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, സി. പി മോഹനന്‍, എം.ജാനറ്റ്, ടി.പി. ശൈലജ, എന്നിവരാണ് വിജയിച്ചത്. എം.പി. ഷംനാസ്, ടി.വി. ഐശ്വര്യ, വത്സന്‍ കുന്നോറമല എന്നിവര്‍ നേരത്തെ സംവരണ സീറ്റില്‍ എതിരില്ലാതെ തെരെഞ്ഞെടുത്തിരുന്നു.