കൊയിലാണ്ടി : സര്‍വ്വീസ് ബാങ്ക് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വീപ്പ് മറി കടന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച് ജയിച്ച ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍. മുരളീധരനെതിരെ പാര്‍ട്ടിയുടെ അച്ചടക്ക നടപടി.എന്‍.മുരളീധരനെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി,പകരം കെ.പി.സി.സി അംഗം പി.രത്‌നവല്ലിയ്ക്ക് ചുമതല നല്‍കിയതായി ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചു ജയിച്ച സി.പി. മോഹനനെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും,ബാങ്ക് ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഉണ്ണികൃഷ്ണന്‍ മരളൂരിനെ ബ്ലോക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് രജീഷ് വെങ്ങളത്ത് കണ്ടിയ്ക്കും സൗത്ത് മണ്ഡലം പ്രസിഡന്റ് അരുണ്‍ മണമലിനും ഷോക്കോസ് നോട്ടീസ് നല്‍കി.15 ദിവസത്തിനുളളില്‍ പുതിയ ബ്ലോക്ക് പ്രസിഡന്റിനെ നിയമിക്കും. ഡി.സി.സി യോഗം ചേര്‍ന്ന് പുതിയ പ്രസിഡന്റിനെ നിയമിക്കും.
കൊയിലാണ്ടി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തന്നെ പാര്‍ട്ടി നിര്‍ദ്ദേശം മറികടന്ന് മല്‍സരിച്ചത് കടുത്ത അച്ചടക്ക നടപടിയാണെന്ന് ഡി.സി.സി പ്രസിഡന്‍ര് പറഞ്ഞു. അച്ചടക്ക ലംഘനം ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ല.തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചേരി തിരിഞ്ഞ് മല്‍സരിച്ചത് വലിയ ക്ഷീണമാണ് പാര്‍ട്ടിക്ക് ഉണ്ടാക്കിയത്.