ഇന്നും സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത

ഇന്നും സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത. 9  ജില്ലകളിൽ ഈ സമയത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആലപ്പുഴ ഇടുക്കി, എറണാകുളം കോട്ടയം പത്തനംതിട്ട തിരുവനന്തപുരം ജില്ലകളില്‍ ഇപ്പോൾ ഓറഞ്ച് അലര്‍ട്ടാണ്. അതാത് സമയത്തെ കാലാവസ്ഥ അറിയിക്കുന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നൗ കാസ്റ്റ് മുന്നറിയിപ്പിൽ ആണ് ഈ ഓറഞ്ച് അലർട്ട്. ഓരോ മൂന്ന് മണിക്കൂറിലും ഇതിൽ മാറ്റം വരും. ബാക്കി അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണുള്ളത്.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശം ഉണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം എന്നും അറിയിപ്പ് ഉണ്ട്. ജലാശയങ്ങളിൽ ഇറങ്ങരുത്. മുന്നറിയിപ്പുകൾ അവഗണിക്കരുത്. കേരളാ തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. 

Leave a Reply

Your email address will not be published.

Previous Story

ബാലുശ്ശേരി വാഴോറ മലയിലും പേര്യ മലയിലും അപകട സാധ്യത; 50-തോളം കുടുംബങ്ങളെ മാറ്റി

Next Story

വയനാട്ടിലെ ജനങ്ങളുടെ വേദനയ്ക്കൊപ്പം രാഹുലും പ്രിയങ്കയും

Latest from Local News

ശ്രീഅഘോരശിവക്ഷേത്രത്തിലേക്ക് – വിഗ്രഹഘോഷയാത്ര 

പന്തലായിനി, ശ്രീ അഘോര ശിവക്ഷേത്രാങ്കണത്തിൽ പുതുതായി നിർമ്മിച്ച ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രഷ്ഠ മെയ് 21 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ

യുഎഇയില്‍ ബ്രൈഡല്‍വെയര്‍/ഈവനിങ് ഗൗണ്‍ ടെയ്‌ലേഴ്‌സ്

ദുബൈ ആസ്ഥാനമായ പ്രമുഖ ഫാഷന്‍ കമ്പനിയിലേക്ക് ഒഡെപെക് വഴി സ്‌കില്‍ഡ് ബ്രൈഡല്‍വെയര്‍/ഈവനിങ് ഗൗണ്‍ ടെയ്‌ലേഴ്‌സിനെ തെരഞ്ഞെടുക്കും. അഞ്ച് വര്‍ഷത്തെ തൊഴില്‍പരിചയം അനിവാര്യം.

ദമ്പതിമാരുടെ ഒമ്പതാം വിവാഹവാർഷികത്തിൻ്റെ ഭാഗമായി അംഗൻ വാടിയ്ക്ക് മോട്ടോർ നൽകി

മേപ്പയൂർ: നരക്കോട് ഏവി ആമിനുമ്മ സ്മാരക അംഗൻ വാടിയ്ക്ക് പമ്പിംഗ് മോട്ടോർ നൽകി. ജിതിൻ അശോകൻ നീതു ദമ്പതിമാരുടെ ഒമ്പതാം വിവാഹവാർഷികത്തിൻ്റെ

മുപ്പത്തിഎട്ട് വർഷത്തെ ഡൽഹിപൊലീസിലെ ഔദ്യോഗിക സേവനത്തിന് ശേഷം വിരമിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയ പവിത്രൻ കൊയിലാണ്ടിക്ക് സ്വീകരണംനൽകി

മുപ്പത്തിഎട്ട് വർഷത്തെ ഡൽഹിപൊലീസിലെ ഔദ്യോഗിക സേവനത്തിന് ശേഷം വിരമിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയ പവിത്രൻ കൊയിലാണ്ടിക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കൊയിലാണ്ടിക്കൂട്ടംഗ്ലോബൽകമ്മ്യൂണിറ്റിയുടെ നേതൃത്തത്തിൽ

സിപിഐ മൂടാടി ലോക്കൽ കമ്മിറ്റി നന്തി ടൗണിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു

കൊയിലാണ്ടി നന്തി മേൽപ്പാലത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക, നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ നിലവിലുള്ള ദേശീയപാത മഴയ്ക്കു മുമ്പേ റീ ടാർ ചെയ്ത്