അതിജീവനത്തിന്റെ നാലാം നാൾ ജീവനോടെ നാല് പേർ

പടവെട്ടിക്കുന്നിൽ നാലാം നാൾ നാല് പേർ ജീവനോടെ നാല് പേരെയും ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ജോൺ, ജോമോള്‍ , എബ്രഹാം എന്നിവരെയാണ് കുടുങ്ങിക്കിടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയത്. അപകടത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടവരെയാണ് തിരിച്ചുപിടിച്ചിരിക്കുന്നത്. കണ്ടെത്തിയവരിൽ ഒരു സ്‌ത്രീക്ക് കാലിന് പരിക്കുള്ളതായും സൈന്യം അറിയിച്ചു. ബന്ധുവീട്ടിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്നാണ് വിവരം. ദുരന്തം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും 240 പേരെ കണ്ടെത്താനായില്ലായിരുന്നു.

അപകടത്തിൽ പെട്ടവർക്ക് ആർക്കും ഇനി ജീവനുണ്ടാകാൻ ഇടയില്ലെന്നതിനാൽ രക്ഷാപ്രവർത്തനത്തിന് പകരം ഇനി വേണ്ടത് മൃതദേഹങ്ങൾക്കായുള്ള തെരച്ചിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാല് പേരെ കണ്ടെത്തിയത്.

 

Leave a Reply

Your email address will not be published.