കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി , നിലവില്‍ 43 ദുരിതാശ്വാസ ക്യാംപുകളിലായി 2685 പേര്‍

മഴയുടെ ശക്തികുറയുകയും വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങി കുടുംബങ്ങള്‍. ജില്ലയിലെ നാല് താലൂക്കുകളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ 38 ക്യാംപുകള്‍ ഒഴിവാക്കി. നിലവില്‍ 43 ക്യാംപുകളിലായി കഴിയുന്നത് 2685 ആളുകളാണ്. കോഴിക്കോട് താലൂക്കിലെ കക്കോടി വില്ലേജില്‍ പുതുതായി രണ്ട് ക്യാംപുകള്‍ കൂടി ആരംഭിക്കുകയും ചെയ്തു.

താമരശ്ശേരി താലൂക്കിലെ കാന്തലാട് വില്ലേജില്‍ പെരിയമല ഭാഗത്ത് മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ സമീപത്തെ വീടുകളില്‍ താമസിക്കുന്നവരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. താമരശ്ശേരി താലൂക്കില്‍ ഒരു വീട് ഭാഗികമായി തകരുകയും ചെയ്തു.

കട്ടിപ്പാറ വില്ലേജിലെ മാവുള്ളപൊയിലിൽ വലിയ പാറക്കല്ലിൻ്റെ ചെറിയൊരു ഭാഗം വേർപെട്ട് താഴേക്ക് പതിച്ചു. പാറയുടെ അരികിലുള്ള ഒരു മരം കടപുഴകുകയും തൊട്ടടുത്ത ഒരു മരം ഭാഗികമായി പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ ആളുകളെ നേരത്തെ തന്നെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയിരുന്നു.

കോഴിക്കോട് താലൂക്കിലെ 13 ക്യാംപുകളില്‍ 139 കുടുംബങ്ങളില്‍ നിന്നും 386 ആളുകളും താമരശ്ശേരി താലൂക്കിലെ 10 ക്യാംപുകളില്‍ 214 കുടുംബങ്ങളില്‍ നിന്നായി 567 ആളുകളും, കൊയിലാണ്ടി താലൂക്കിലെ 10 ക്യാംപുകളില്‍ 161 കുടുംബങ്ങളില്‍ നിന്നായി 444 പേരും, വടകര താലൂക്കിലെ 10 ക്യാംപുകളില്‍ 350 കുടുംബങ്ങളില്‍ നിന്നുള്ള 1288 ആളുകളുമാണുള്ളത്.

 

Leave a Reply

Your email address will not be published.

Previous Story

കക്കയത്ത് ഗതാഗതം നിരോധിച്ചു

Next Story

ഉരുള്‍പ്പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു

Latest from Local News

ചേമഞ്ചേരി കാഞ്ഞിലശ്ശേരി ആതിരയിൽ ഇ.കെ. ശോഭന അന്തരിച്ചു

ചേമഞ്ചേരി :കാഞ്ഞിലശ്ശേരി ആതിരയിൽ ഇ.കെ. ശോഭന (67) അന്തരിച്ചു.ഭർത്താവ് :മണാട്ടു താഴെ കുനി കെ.സി. കുട്ടി (വിമുക്തഭടൻ). മക്കൾ: സജീഷ് കുമാർ,വിജീഷ്

താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം : കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ നാളെ പണിമുടക്കും

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ. ജില്ലയിലെ മുഴുവൻ

ഭിന്നശേഷി കാരാനായ ഏക്കാട്ടൂരിലെ നജ്മലിന്റെ വീട്ടിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കണം – യു.ഡി.എഫ്

അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ഏക്കാട്ടുരിൽഭിന്നശേഷി കാരനായ നടക്കാൻ പോലും കഴിയാത്ത മക്കാട്ട് നജ്മലിന്റെ വീട്ടിലേക്കുള്ള റോഡ് അടിയന്തിരമായി ഗതാഗത

77ാം വയസ്സില്‍ ബിരുദ പഠനത്തിനൊരുങ്ങി നാരായണന്‍ മാസ്റ്റര്‍

കോഴിക്കോട് : സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിലെ മുതിര്‍ന്ന പഠിതാവും മുന്‍ കായികാധ്യാപകനുമായ ടി സി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.എല്ല് രോഗ വിഭാഗം  ഡോ :