സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്‌ത്‌ എയർ ഇന്ത്യ എക്‌സ്പ്രസ്. ആഗസ്റ്റ് അഞ്ചു വരെയാണ് ഓഫർ ലഭ്യമാവുക. സെപ്‌തംബർ 30 വരെ ആഭ്യന്തര-വിദേശ യാത്രകൾ ചെയ്യുന്നവർക്ക് ഇത് ഉപയോ​ഗിക്കാം. ‘ഫ്രീഡം സെയിലി’ൽ 1,947 രൂപക്കു വരെ ടിക്കറ്റ് ലഭ്യമാവും. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കായി എയർ ഇന്ത്യ എക്‌സ്പ്രസ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഫ്രീഡം സെയിലിന്റെ ആനുകൂല്യം ലഭിക്കണമെങ്കിൽ എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വെബ്സൈറ്റിൽ നിന്നു തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ് വ്യവസ്ഥ. സീറോ ചെക്ക്-ഇൻ ബാഗേജ് എക്‌സ്പ്രസ് ലൈറ്റ് നിരക്കുകൾക്കും അർഹതയുണ്ട്. 15 വിദേശ വിമാനത്താവളങ്ങളിലേക്കും 32 ആഭ്യന്തര വിമാനത്താവളങ്ങളിലേക്കുമാണ് ഫ്രീഡം സെയിൽ ബുക്കിങ് സൗകര്യം എയർ ഇന്ത്യ എക്‌സ്പ്രസ് ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് വടക്കയിൽ പ്രകാശൻ അന്തരിച്ചു

Next Story

വയനാട് ദുരന്തത്തിൽ വ്യാപാരി വ്യവസായി ഏകോപന സമതിയോടൊപ്പം അതിഥി തൊഴിലാളികളും പങ്ക് നൽകി മാതൃകയായി

Latest from Main News

മലബാറിന്റെ മടിത്തട്ടിലെ ജിന്നുകളുടെ താഴ്വാരം – തയ്യാറാക്കിയത് ഫൈസൽ റഹ്മാൻ

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ മന്ദങ്കാവ് പ്രദേശത്തെ ഏതാണ്ട് അൻപത് ഏക്കറിൽ പരം ഭൂമിയിൽ വിശ്വാസവും ഐതിഹ്യ കഥകളും കൊണ്ട് ചുറ്റു പിണഞ്ഞു

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്. അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (മൂന്നാം ഭാഗം) – തയ്യാറാക്കിയത് ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ