താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു

താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു. ദേശീയപാത 766 ൽ താമരശ്ശേരി ചെക്ക് പോസ്റ്റിനും അമ്പായത്തോടിനും ഇടയിലാണ് അപകടം ഉണ്ടായത്. അടിവാരം ഭാഗത്ത് നിന്നും വരികയായിരുന്ന ഗുഡ്സ് ഓട്ടോയിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാർ പൂർണമായും തകർന്നെങ്കിലും കാറോടിച്ചിരുന്ന കൈതപ്പൊയിൽ സ്വദേശി നിയാസ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published.