ബാലുശ്ശേരി വാഴോറ മലയിലും പേര്യ മലയിലും അപകട സാധ്യത. 50-തോളം കുടുംബങ്ങളെ മാറ്റി. ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ തരിപ്പാക്കുനി മലയുടെ കിഴക്കെ മന്നത്ത് ഭാഗത്ത് മലയിൽ ഗർത്തവും ഭൂഗർഭം ഉറവയും കഴിഞ്ഞദിവസം രൂപപ്പെട്ടിരുന്നു. ഉറവയിൽ നിന്ന് മുകളിലേക്ക് മാറി ഗർത്തവും രൂപപ്പെട്ടിട്ടുണ്ട് പഞ്ചായത്ത് വില്ലേജ് അഗ്നി രക്ഷാധികൃതരെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.












