ചൂരൽമലയിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ പൊലീസ് കേസെടുത്തു

 

വയനാട്ടിലെ ചൂരൽമലയിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് പൊലീസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ 192, 45, ദുരന്തനിവാരണ നിയമത്തിലെ 51 എന്നീ വകുപ്പുകൾ അനുസരിച്ചാണ്  കേസെടുത്തത്.

സാമൂഹ്യമാധ്യമമായ എക്സിൽ ‘കോയിക്കോടൻസ് 2.0’ എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്നാം ദിവസവും സൈന്യം ദൗത്യം തുടങ്ങി. രക്ഷാപ്രവർത്തനത്തിനായി മുണ്ടക്കൈ ഭാഗത്തേക്ക് പുറപ്പെട്ടു. ഇവർക്കൊപ്പം ഡോഗ് സ്ക്വാഡും ഉണ്ട്. രാത്രിയിൽ നിർത്തിവെച്ച രക്ഷാപ്രവർത്തനമാണ് ഇന്ന് രാവിലെയോടെ പുനരാരംഭിച്ചത്. അതേസമയം, മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം കൂടി വരികയാണ്. മരണസംഖ്യ 264 ആയി ഉയർന്നപ്പോൾ 240 പേരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. 75 മൃതദേഹങ്ങള്‍ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.

Leave a Reply

Your email address will not be published.

Previous Story

മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു; 11.30ന് സര്‍വകക്ഷി യോഗം

Next Story

സ്‌കൂള്‍ സമയം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്നത് ഉള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു

Latest from Main News

മേഖലാ ഐ.എഫ്.എഫ്.കെ; 11 രാജ്യങ്ങളില്‍ നിന്നുള്ള 14 സിനിമകളും പ്രദര്‍ശനത്തിനെത്തും

നാളെ (വെള്ളി) കോഴിക്കോട്ട് തുടങ്ങുന്ന കേരളത്തിന്റെ മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വേറിട്ട കാഴ്ചകളിലൊരുക്കി 11 രാജ്യങ്ങളില്‍ നിന്നുള്ള 14 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

വർദ്ധിച്ചു വരുന്ന സൈബർ- സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രതാ മുന്നറിയിപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പേരില്‍ സൈബർ- സാമ്പത്തിക തട്ടിപ്പുകള്‍ വർദ്ധിച്ചു വരുന്നതിനെക്കുറിച്ചു ട്രായ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. “ഡിജിറ്റൽ

രാമായണ പ്രശ്നോത്തരി ഭാഗം – 22

സൂര്യവംശത്തിന്റെ കുലഗുരു ആരായിരുന്നു ? വസിഷ്ഠൻ   ദശരഥ മഹാരാജാവിന് പുത്രകാമേഷ്ടി യാഗം നടത്തുവാൻ ഉപദേശം നൽകിയതാര്? വസിഷ്ഠൻ   സിദ്ധാശ്രമത്തിലെ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 07.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 07.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ.ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ 3ഓർത്തോവിഭാഗം

താമര ഇതളിൽ നിന്ന് ആരോഗ്യപാനീയം – മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ വലിയ കണ്ടെത്തൽ

കോഴിക്കോട് : കോഴിക്കോട് ഒളവണ്ണയിലെ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ് (എംബിജിഐപിഎസ്) ശാസ്ത്രജ്ഞർ കഫീൻ രഹിതമായ