കെഎസ്എഫ്ഇ ചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവര്‍ക്ക് ആശ്വാസമായി ‘ആശ്വാസ് 2024’ പുതിയ പദ്ധതി നടപ്പിലാക്കി കെഎസ്എഫ്ഇ. ഓഗസ്റ്റ് ഒന്നു മുതല്‍ ഈ പദ്ധതി നിലവില്‍ വരും. 2024 സെപ്തംബര്‍ 30 വരെയാണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ റവന്യു റിക്കവറിയായ കുടിശ്ശികക്കാര്‍ക്കും അങ്ങനെയാകാത്ത കുടിശ്ശികക്കാര്‍ക്കും ഉള്‍പ്പെടെ ഈ ആനുകൂല്യം ലഭ്യമാകുക.
ചിട്ടി കുടിശ്ശികക്കാര്‍ക്ക് പലിശയില്‍ 50%വും വായ്പാ കുടിശ്ശികക്കാര്‍ക്ക് പിഴപ്പലിശയില്‍ പരമാവധി 50% വരെയും നിബന്ധനകള്‍ക്ക് വിധേയമായി ആശ്വാസ് 2024 വഴി ഇളവു ലഭിക്കും. മാത്രമല്ല ഈ പദ്ധതിയുടെ കാലയളവില്‍ ഗഡുക്കളായി കുടിശ്ശിക തീര്‍ക്കാനും സാധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കായി റവന്യു റിക്കവറിയായ കുടിശ്ശികക്കാര്‍ ബന്ധപ്പെട്ട എസ്ഡിടി ഓഫീസുകളെയും അല്ലാത്തവര്‍ ബന്ധപ്പെട്ട കെഎസ്എഫ്ഇ ഓഫീസുകളെയും സമീപിക്കണമെന്ന് ചെയര്‍മാന്‍ കെ വരദരാജന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ്.കെ സനില്‍ എന്നിവര്‍ അറിയിച്ചു. സംശയ നിവാരണത്തിനായി 9447798003, 9446006214 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.