ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ അധ്യാപക സംഘടനകൾ ഫയൽ ചെയ്ത ഹർജികളിൽ ബഹു.ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ബഞ്ച് ചരിത്രപരമായ വിധി പ്രഖ്യാപിച്ചു. അധ്യാപകരുടെ അവധി കവർന്നെടുത്തുകൊണ്ട് ശനിയാഴ്ചകൾ മുഴുവൻ പ്രവൃത്തി ദിനമാക്കിയ സർക്കാർ ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും അതിനാൽ സർക്കാർ പ്രഖ്യാപിച്ച ശനിയാഴ്ച പ്രവൃത്തി ദിനങ്ങൾ റദ്ദാക്കുന്നതായും ബഹു. കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അക്കാദമിക് കലണ്ടർ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട പ്രാഥമികമായ നടപടികൾപോലും പൂർത്തിയാക്കാതെ, യാതൊരുവിധ തയ്യാറെടുപ്പുകളും കൂടാതെ പ്രഖ്യാപിച്ച അക്കാദമിക് കലണ്ടർ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും വിധിന്യായത്തിൽ ബഹു. കോടതി ചൂണ്ടിക്കാട്ടി.