മേപ്പയ്യൂർ: കനത്ത മഴയുടെ പശ്ചാത്തലത്തിൽമേപ്പയ്യൂർ പുലപ്രക്കുന്ന് നിവാസികൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. ദേശീയപാത നിർമാണത്തിനായി സ്വകാര്യ കമ്പനി ഒരുവ്യക്തിയുടെഉടമസ്ഥതയിലുള്ള ഈകുന്ന് അശാസ്ത്രീയമായ രീതിയിൽ മ ണ്ണ് ഖനനം ചെയ്ത് കൊണ്ടുപോയിരുന്നു. ആ സമയത്ത് പ്രദേശവാസികളടക്കം സമരവുംപ്രതിഷേധവുംരേഖപ്പെടുത്തുകയുംഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ മണ്ണ് നീക്കംസ്റ്റേ ചെയ്യുകയുമായിരുന്നു. അന്ന് ടൺ കണക്കിന് മണ്ണാണ് ഇവിടെ നിന്ന് കയറ്റിപ്പോയത്. ഈ കനത്ത മഴയിൽ കുന്നിൽ പല സ്ഥലങ്ങളിലുമിപ്പോൾ ഉറവകൾ രൂപപ്പെട്ടത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നുണ്ട്. സോയിൽ പൈ പ്പിംഗ് പോലുള്ള പ്രതിഭാസമാണോ ഇതെന്ന് പലരും ആശങ്കപ്പെടുന്നുണ്ട്. കുന്നിന്താഴെ അൻപതിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട് .ഇതിൽ ആറ് കുടുംബങ്ങളോട് മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽഅവർബന്ധുവീടുകളിേലേക്ക് മാറിയിട്ടുണ്ട്. ചിലയിടങ്ങളിലിവിടെ മണ്ണിൽ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്തി കുന്നിലെ ശങ്കരൻ എന്ന വ്യക്തിയുടെ വീട് മണ്ണിടിച്ചിൽമൂലം പൂർണമായും തകർന്നിരുന്നു. മാത്രമല്ല ഇളക്കിയിട്ട മണ്ണിൽ പല ഭാഗത്തും വലിയ പാറക്കല്ലുകൾ ഇളകിക്കിടക്കുന്നുണ്ട്.
ഹിറ്റാച്ചി പോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ചന്ന് കുന്നുച്ചിയിൽ ഇളക്കിയിട്ട മണ്ണ് ഒന്നാകെ ഒലിച്ചു താഴേക്കൂർന്നാൽ പ്രദേശവാസികളെകാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അന്നിതിൻ്റെ ദുരന്ത സാധ്യതകൾ മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. അത്യന്തംപാരിസ്ഥിതിക ജൈവിക പ്രാധാന്യമുള്ള ഗ്രാമീണ
മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ കുന്നിലെ മണ്ണ്അശാസ്ത്രീയമായ രീതിയിൽ എടുത്തു മാറ്റിയതിൻ്റെ ദുരിത ഫലമനുഭവിക്കുന്നതിപ്രദേശത്തുകാരാണ് ഓരോ കനത്ത മഴയും കാറ്റുമായി കാലവർഷം അതി തീവ്രമായി രൂപം മാറുന്ന ഈ അവസരത്തിൽ അധികാരികൾഉണർന്നുപ്രവർത്തിക്കണമെന്ന്നാട്ടുകാർആവശ്യെപെടുന്നു. .അതിനിടെ കൊഴുക്കല്ലൂർ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ്റെ നേതൃത്വത്തിൽ പഞ്ചായ
ത്ത് ജനപ്രതിനിധികളും പുലപ്രക്കുന്ന് സന്ദർശിച്ചിട്ടുണ്ട്.