എടവന ക്ഷേത്രത്തിൽ വാവുബലി തർപ്പണം

 

കൊയിലാണ്ടി: ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ വാവുബലി തർപ്പണം ഓഗസ്റ്റ് മൂന്നിന് കാലത്ത് അഞ്ച് മണിക്ക് ക്ഷേത്ര മീനൂട്ട് കടവിൽ നടക്കും. ക്ഷേത്രത്തിൽ മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ, മൃത്യുഞ്ജയ ഹോമം, വൈകീട്ട് ചുറ്റു വിളക്ക്, ദീപാരാധന,ഭഗവതിസേവ മുതലായവ ഉണ്ടാകും.

Leave a Reply

Your email address will not be published.