സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷം ബോട്ടുകൾ കടലിലേക്ക് ഇറങ്ങും. പുത്തൻ പെയിൻ്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകൾ തയ്യാറാണ്. 3500ൽ അധികം യന്ത്രവൽകൃത ബോട്ടുകളാണ് ഇന്ന് അർദ്ധരാത്രിയോടെ കടലിലിറക്കുക.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധന കാലയളവിൽ കടലിൽ പോകുന്നതിന് തടസമില്ലെങ്കിലും മത്സ്യ ലഭ്യത കുറവായിരുന്നു. ഇത് മീനിൻ്റെ വില ഗണ്യമായി വർദ്ധിക്കാനും കാരണമായിട്ടുണ്ട്.