വയനാട്ടിലെ ഉരുൾ പൊട്ടൽ മേഖലയിൽ സ്തുത്യർഹമായ സേവനവുമായി സബ് ഇൻസ്പെക്ടർ അനിൽ കുമാർ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ മാതൃകാപരമായ പ്രവർത്തനവുമായി കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിയായ സബ്ഇൻസ്പെക്ടർ അനിൽകുമാർ. ഹലോ കൊയിലാണ്ടിയിൽ നിന്ന് അടുത്തയിടെ വയനാട്ടിലേക്ക് സ്ഥലം മാറി വന്ന അനിൽകുമാർ രാത്രി ഡ്യൂട്ടിക്കിടെ വന്ന ഫോൺ വിവരത്തെ തുടർന്ന് രണ്ട് മണിക്കാണ് ചൂരൽ മലയിലേക്ക് ഓടിയെത്തിയത്.

ഉരുൾപൊട്ടൽ രാക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും, വലിയ ദുരന്ത വാർത്ത പുറം ലോകത്തെയും ഉന്നത അധികാരികളെയും അറിയിക്കുകയും ചെയ്തത് ഇദ്ദേഹമാണ്. രണ്ടാമത്തെ ഉരുൾ പൊട്ടലിന് ജീവൻ പണയപ്പെടുത്തി ദൃക്‌സാക്ഷിയാവുകയും ഇപ്പോഴും ദുരന്തഭൂമികയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുന്ന മേപ്പാടി പോലീസ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാറിന് ബിഗ് സല്യൂട്ട്.

Leave a Reply

Your email address will not be published.