വയനാട് ജില്ലയിലെ മുണ്ടക്കൈ അട്ടമല ഭാഗത്ത് ഉണ്ടായ വൻ ഉരുൾ പൊട്ടലിൽ 156 പേർ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.മുണ്ടക്കൈ മേഖലയിൽ ബുധനാഴ്ച രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.അമ്പതു മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.186 പേർ ആശുപത്രിയിൽ ചികിത്സയിൽ ‘സമീപത്തെ ഒരു റിസോർട്ടിൽ രക്ഷാപ്രവർത്തകർ പരിശോധന നടത്തിയപ്പോൾ ഏതാനും പേർ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ദുരന്തഭൂമിയിലേക്ക് എത്താൻ ബെയിലി പാലം നിർമ്മിക്കുന്നുണ്ട് ഇതിനുള്ള സാധനസാമഗ്രികൾ കണ്ണൂർ വിമാനത്താവളത്തിൽ ഉടനെത്തും അവിടെ നിന്നും ലോറി മാർഗ്ഗം വയനാട്ടിൽ എത്തിക്കും ഇതിനായി 28 ലോറികൾ സജ്ജമാക്കിയിട്ടുണ്ട്.മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിൽ എത്തും റവന്യൂ മന്ത്രി കെ , രാജൻ,മന്ത്രി പി എ മുഹമ്മദ് റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം’വയനാട്ടിലേക്ക് വന്നുകൊണ്ടിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് കാറപകടത്തെ തുറന്നു ചെറിയ പരിക്കുപറ്റി ആശുപത്രിയിലാണ് ‘
ദുരന്തത്തിൽ ഒട്ടനവധി പേരെ കാണാതായി. രക്ഷാദൗത്യം അതീവ ദുഷ്കരമാണ്.എൻ.ഡി.ആർ.എഫിൻ്റെ കൂടുതൽ സംഘം വയനാട് ജില്ലയിലേക്ക് വന്നിട്ടുണ്ട്.ഒറ്റപ്പെട്ട നിലയിലാണ് മുണ്ടക്കൈ അട്ട മല പ്രദേശം.അതിശക്തമായ മഴവെള്ളപ്പാച്ചിൽ ധാരാളം വീടുകൾ തകർന്നിട്ടുണ്ട്.വിദ്യാലയങ്ങളും തകർന്ന നിലയിലാണ്.