2024 ഓഗസ്റ്റ് മാസം നിങ്ങൾക്കെങ്ങനെ??…………….

അശ്വതി : കാര്യങ്ങള്‍ മന്ദഗതിയില്‍ നടന്നവര്‍ക്ക് വലിയ മാറ്റം പ്രതീക്ഷിക്കാം. തൊഴില്‍പരമായ മാറ്റങ്ങള്‍, വിദേശ യാത്രയ്ക്ക് സാധ്യത എന്നിവ കാണുന്നു. മാനസിക ക്ലേശം അകലും.
ഭരണി : സാമ്പത്തികമായി ചില പ്രയാസങ്ങള്‍ അനുഭവിച്ചേക്കാം. രോഗാവസ്ഥ. ബന്ധുക്കള്‍ക്ക് അസുഖം. കാര്യങ്ങള്‍ക്കെല്ലാം വിപരീത ഫലം.പ്രതീക്ഷിച്ച ഫലം ഉണ്ടാവാത്ത അവസ്ഥ.
കാര്‍ത്തിക : ആരോഗ്യം കരുതിയിരിക്കുക,ചിട്ടയായ ജീവിതചര്യ പുലര്‍ത്തുക,പൊതുവില്‍ വലിയ പ്രയാസം ഇല്ലാത്ത സമയം.
രോഹിണി: സാമാന്യം നല്ല സമയം, സാമ്പത്തിക പ്രയാസങ്ങള്‍ മാറിക്കിട്ടും. പുതിയ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കും. നന്നായി പരിശ്രമിക്കാന്‍ പറ്റിയ സമയം. വിദേശ ജോലിയ്ക്ക് സാധ്യത, അനാരോഗ്യകരമായ ജീവിത ശൈലിയില്‍ നിന്ന് വിട്ടുനില്‍ക്കുക. പൊതുവില്‍ ഗുണകരമായ മാസം.
മകീര്യം : പൊതുവില്‍ വലിയ പ്രയാസം ഇല്ലാത്ത സമയം.മാനസിക ക്ലേശം അകലും.എല്ലാറ്റിനും ഒരു പ്രതീക്ഷയുണ്ടാവും. സന്താനങ്ങള്‍ മൂലം ചില്ലറ ചില മനക്ലേശത്തിന് സാധ്യത, വഴിയേ പോകുന്നത് തേടിപ്പിടിച്ചു കൊണ്ടുവരരുത്. എല്ലാ കാര്യത്തിലും ഒരു ശ്രദ്ധ വേണം.
തിരുവാതിര : സാമ്പത്തിക ക്ലേശങ്ങള്‍ മാറും.തൊഴില്‍ രംഗത്ത് ചില മാറ്റങ്ങള്‍ ദൃശ്യമാകും.മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ശ്രദ്ധിക്കണം.പിടിവാശി ഉപേക്ഷിക്കണം.
പുണര്‍തം : പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്ന സമയം ആണെങ്കിലും അപ്രതീക്ഷിതമായ നേട്ടങ്ങള്‍ കൈവരും. കലഹ മനോഭാവം ഉപേക്ഷിക്കണം.

പൂയ്യം : ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈപ്പിടിയില്‍ ഒതുങ്ങും. മനക്ലേശം ഉണ്ടാവാന്‍ സാധ്യതയുണ്ട്. തൊഴില്‍ രംഗത്ത് മാറ്റം വരും. ഈശ്വര പ്രാര്‍ത്ഥനയോടെ സമചിത്തതയോടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുക. കുടുംബക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കുക.
ആയില്യം: പൊതുവില്‍ ഗുണഫലമാണ് എന്നാലും സമാധാനമില്ലാത്ത ഒരു അവസ്ഥയുണ്ട്. മാനസിക പിരിമുറുക്കം തൊഴില്‍ മേഖലയെയും ബാധിക്കും. നന്നായി ഈശ്വരവിചാരം വേണം. സല്‍കര്‍മ്മങ്ങള്‍ ചെയ്താലും തിരിച്ചടി വരാതെ നോക്കണം.
മകം : പൊതുവില്‍ കുഴപ്പമില്ല. ഗുണദോഷ സമ്മിശ്രമായ മാസം.എന്നാല്‍ സന്താനങ്ങളെ ഓര്‍ത്ത് മനപ്രയാസം. മാനസിക സംഘര്‍ഷത്തിന് സാധ്യത.
പൂരം : ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തിരിഞ്ഞു വരുന്ന അവസ്ഥ. എന്തു ചെയ്താലും അതില്‍ ദോഷം കണ്ടെത്താന്‍ ഉള്ള ഒരു ശ്രമം അന്യരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകും. കുത്തുവാക്കുകളില്‍ പ്രകോപിതരാകരുത്. അവനവന്റെ കാര്യം മാത്രം നോക്കി നടക്കുന്നതാണ് നല്ലത്. പൂരം നക്ഷത്രക്കാര്‍ നിഷ്‌കളങ്കരാണ്. ദാനം ചെയ്താലും അതിലും ദോഷം കണ്ടെത്താനാണ് അന്യര്‍ ശ്രമിക്കുക.
ഉത്രം : കുറെ നാളുകളായി വീട് പണി പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ ഭംഗിയായി നടക്കും. പ്രതീക്ഷിക്കാത്ത സഹായം പലരില്‍ നിന്നും ലഭിക്കും. മാനസിക പിന്‍ബലം ലഭിക്കും. ആരുടെയൊക്കെയോ നല്ല വാക്കുകള്‍ പോസിറ്റീവ് എനര്‍ജി ഉണ്ടാക്കിത്തരും.രോഗാവസ്ഥ കരുതിയിരിക്കണം.
അത്തം : വളരെ നല്ല സമയമാണ്. രോഗാവസ്ഥ ശ്രദ്ധിക്കണം. മാനസിക സംഘര്‍ഷം തരണം ചെയ്യണം. എല്ലാറ്റിനെയും സംഘര്‍ഷമില്ലാതെ കൈകാര്യം ചെയ്യുക.
ചിത്തിര: സാമ്പത്തിക രംഗത്തും തൊഴില്‍ രംഗത്തും അഭിവൃദ്ധി. സന്താന ക്ലേശം അനുഭവിക്കും. രോഗാവസ്ഥ ശ്രദ്ധിക്കണം. ചെറിയ കാര്യങ്ങളില്‍ പതറാതെ മുന്നോട്ടു പോവുക.
ചോതി : എല്ലാ കാര്യങ്ങളിലും തടസ്സം മാറും. എല്ലാ രംഗത്തും പുരോഗതി ദൃശ്യമാകും. മാനസികമായ കരുത്ത് ലഭിക്കും. എന്നാലും സന്തോഷം പുറത്തുകാണിക്കാനാവാത്ത ഒരു അവസ്ഥ വരും. നന്നായി പ്രാര്‍ത്ഥിക്കുക.
വിശാഖം : സാമ്പത്തിക പ്രയാസം തരണം ചെയ്യും. എല്ലാറ്റിനും നേരിടാനുളള ആത്മധൈര്യം ഉണ്ടാവും. മാനസിക ബലം ഉണ്ടാവും. തൊഴില്‍പരമായ നേട്ടം. കിട്ടാക്കടങ്ങള്‍ തിരിച്ചുകിട്ടും.
അനിഴം : എല്ലാകാര്യത്തിലും പ്രതീക്ഷയോടെ മുന്നേറും. എന്തിനെയും നേരിടാനുള്ള ആത്മധൈര്യം ഉണ്ടാകും. എല്ലാ പ്രശ്‌നങ്ങളും തരണം ചെയ്യും. തൊഴില്‍പരമായ നേട്ടമുണ്ടാവും. വിദ്യാഭ്യാസ പുരോഗതി ഉണ്ടാകും. വിവാഹ മുടക്കം മാറിക്കിട്ടും.
തൃക്കേട്ട : തൃക്കേട്ട നാളുകള്‍ക്ക് കുറച്ചു മങ്ങിയ അവസ്ഥയാണ് ഈ മാസം. രോഗാവസ്ഥ.  വിശപ്പില്ലായ്മ ദഹനക്കുറവ് എന്നിവ അനുഭവപ്പെടും. ജോലിയില്‍ തടസ്സമുണ്ടാവും. മാനസിക പിരിമുറുക്കം കൂടും. കുടുംബാംഗങ്ങളുടെ ഐക്യമില്ലായ്മ ബോധ്യപ്പെടും.
മൂലം: പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കൈവരും. എന്നാല്‍ നേട്ടങ്ങള്‍ ഉണ്ടാവുമ്പോഴും ഒരുതരം സന്തോഷ കുറവ് അനുഭവപ്പെടും. അധ്വാനം കൂടുതല്‍. എപ്പോഴും ജോലി തിരക്ക്. സുഹൃത്ത് ബന്ധങ്ങള്‍ ദൃഢമാകും.
പൂരാടം : മാനസിക സമ്മര്‍ദ്ദമേറും. എന്നാലും ഏല്ലാ കാര്യത്തിലും ഒരു ശുഭപ്രതീക്ഷയുണ്ടാവും. പ്രതീക്ഷ പുലര്‍ത്തുക.
ഉത്രാടം: കുറേ വര്‍ഷമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കും. പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ജീവിതത്തില്‍ വരും. വിലപ്പെട്ട രേഖകള്‍ കൈമാറുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ആര്‍ക്കും ജാമ്യം നില്‍ക്കരുത്.
തിരുവോണം : പൊതുവില്‍ നല്ല സമയം. മാനസിക സമ്മര്‍ദ്ദം ചെറിയ തോതില്‍ അനുഭവപ്പെടും. സാമ്പത്തിക പ്രയാസം തരണം ചെയ്യും. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം.
അവിട്ടം : സമാന്യം നല്ല സമയമാണ്. തൊഴില്‍ തടസ്സങ്ങള്‍ നീങ്ങും. സുഹൃത്തുക്കള്‍ ശത്രുക്കള്‍ ആവാന്‍ സാധ്യതയുണ്ട്. വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാവും. തൊഴില്‍ അഭിവൃദ്ധി. സാമ്പത്തിക സഹായം ലഭിക്കും.
ചതയം: സാമ്പത്തിക ക്ലേശം മാറും. കുടുംബജീവിതം ഭദ്രമാക്കാന്‍ വിട്ടുവീഴ്ച മനോഭാവം വേണം. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കണം. ശുഭാപ്തിവിശ്വാസത്തോടെ കാര്യങ്ങളെ നേരിടുക.
പൂരൂരുട്ടാതി: വലിയ പ്രശ്‌നങ്ങളൊന്നുമില്ല മാനസിക സമ്മര്‍ദ്ദം കുറയും.   ചെറിയ തോല്‍വികള്‍ക്ക് സാധ്യത. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴില്‍പരമായ നേട്ടം ഉണ്ടാകും. വിനോദ-വിദേശ യാത്രയ്ക്ക് സാധ്യത.
ഉത്രട്ടാതി: അനാവശ്യ വാക്കുകള്‍ ഒഴിവാക്കുക. ഗുരുക്കന്മാര്‍ വഴികാട്ടികളാവും. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കണം. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. അപ്രതീക്ഷിതമായ സംഭവങ്ങള്‍ ജീവിതത്തിലുണ്ടാവും.
രേവതി : വളരെയധികം ധനം കൈകാര്യം ചെയ്യും. മാനസിക സമ്മര്‍ദ്ദം തരണം ചെയ്യും. രോഗാവസ്ഥ കരുതിയിരിക്കണം.

Leave a Reply

Your email address will not be published.

Previous Story

ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ കുക്ക് നിയമനം

Next Story

എടവന ക്ഷേത്രത്തിൽ വാവുബലി തർപ്പണം

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ