തിക്കോടി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് അരീക്കര തോടിന് സമീപമുള്ള വീടുകൾ മഴകെടുതി മൂലം പൂർണ്ണമായും വെള്ളത്തിനടിയിലായി. . കക്കൂസ് ടാങ്കും കിണറും ഉപയോഗശൂന്യമായി. വെള്ളം കയറിയ വീടുകളിലെ ആളുകളെ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ മറ്റു വീടുകളിലേക്ക് മാറ്റി. അടിയന്തിര സാഹചര്യം നേരിടാൻ പള്ളിക്കര സ്കൂളിലും പയ്യോളി ഹൈസ്കൂളിലും ക്യാമ്പിന് വേണ്ട ഒരുക്കങ്ങൾ നടത്തി. 15, 16 വാർഡുകളിലൂടെ കടന്നു പോകുന്ന അരിക്കര തോടിന് സമീപം താമസിക്കുന്നവരാണ് വർഷാവർഷം ദുരിതം പേറുന്നത്.
ദേശീയ പാത പ്രവൃത്തിയുമായി ബന്ധപ്പെട്ട് പടിഞ്ഞാറുവശത്തുള്ള വെള്ളം മുഴുവൻ കിഴക്ക് വശത്തേക്ക് തുറന്നുവിട്ടതും ഇവർക്ക് ഭീഷണിയായി. മറ്റുവാർഡുകളായ 2, 3, 4, 5, 7, 11, 13 സമാനമായ സ്ഥിതിയാണ്. അരീക്കര തോട് രണ്ടു വശവും കെട്ടിയാൽ മാത്രമേ വെള്ളക്കെട്ടിന് ശ്വാശ്വതമായ പരിഹാരമാവുകയുള്ളുവെന്ന് വാർഡ് മെമ്പർ സുവീഷ് പള്ളിതാഴ പറഞ്ഞു.