നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര ജല കമ്മീഷൻ

സംസ്ഥാനത്ത് നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ കാളിയാർ (കലംപുർ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), പാലക്കാട് ജില്ലയിലെ പുലംതോട് (പുലാമന്തോൾ സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ) എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ പമ്പ (മടമൺ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), ചാലക്കുടി (അരങ്ങാലി സ്റ്റേഷൻ), മലപ്പുറം ജില്ലയിലെ ചാലിയാർ (പെരുവമ്പടം സ്റ്റേഷൻ), കുതിരപ്പുഴ (ചക്കളകുത്ത് സ്റ്റേഷൻ) എന്നീ നദികളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. അതിനാൽ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിപ്പ് നൽകി.

Leave a Reply

Your email address will not be published.

Previous Story

വയനാട് ദുരന്തം ; പരുക്കേറ്റ് ചികിത്സയിലുള്ളവർക്ക് രക്തം ആവശ്യമുണ്ട്

Next Story

ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന കൊല്ലം കുന്ന്യോറ മലയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശം ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു

Latest from Main News

നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ചു: ആര്യാടൻ ഷൗക്കത്തിന് മുൻതൂക്കം

നിലമ്പൂർ: പതിവുചൂടോടെ നിൽക്കുകയായിരുന്ന കാത്തിരിപ്പുകൾക്ക് വിരാമമായി. ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കിയിരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എണ്ണിത്തുടങ്ങി.

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 23.06.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 23.06.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 💚🩷💚🩷💚🩷💚🩷 👉ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ 👉സർജറിവിഭാഗം ഡോ ശ്രീജയൻ. 👉ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു 👉കാർഡിയോളജി’

കൊയിലാണ്ടി-വടകര, വടകര-പേരാമ്പ്ര റൂട്ടിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

പേരാമ്പ്ര: കൊയിലാണ്ടി-വടകര, വടകര-പേരാമ്പ്ര റൂട്ടിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്. പൊട്ടിപ്പൊളിഞ്ഞ റോഡിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളി ഐക്യമാണ് സൂചനാ

നാളത്തെ വോട്ടണ്ണൽ ക്രമം..

നാളത്തെ വോട്ടണ്ണൽ ക്രമം.. ആദ്യം എണ്ണുക പോസ്റ്റൽ ബാലറ്റുകൾ മൊത്തം 14 ടേബിളുകളിലായി, 19 റൗണ്ടുകൾ ബൂത്ത്‌ നമ്പർ 1 മുതൽ

വായനയുടെ ആഴത്തിൽ തിരിയണം: ‘പുസ്തകപർവ്വം’ ഉദ്‌ഘാടനം ചെയ്തു പി.പി. ശ്രീധരനുണ്ണി

കോഴിക്കോട്: വായനാദിനത്തോടനുബന്ധിച്ച് ഭാഷാ സമന്വയ വേദി അംഗങ്ങളുടെ പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള ചർച്ച – പുസ്തക പർവ്വം സംഘടിപ്പിച്ചു പരിപാടി പി.പി.ശ്രീധരനുണ്ണി