വയനാട്ടിലെ ദുരിത ബാധിതർക്കുള്ള ആവശ്യവസ്തുക്കൾ കളക്ടറേറ്റിലെ കളക്ഷൻ സെന്ററുകളിൽ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന തരത്തിൽ താമരശ്ശേരി ചുരം റോഡിലൂടെ അനാവശ്യ യാത്രകൾ ഒഴിവാക്കണം. ദുരന്തബാധിത പ്രദേശങ്ങളിൽ സാധനങ്ങൾ നേരിട്ട് എത്തിക്കുന്നത് ഒഴിവാക്കണം ഗതാഗത തടസ്സം ഒഴിവാക്കാനാണിത്.ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് രോഗികളെയും പരിക്കേറ്റവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് എത്തിക്കാൻ ആംബുലൻസുകൾ കുതിച്ചോടുന്നുണ്ട് .ആംബുലൻസുകൾക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കണം.