കക്കയം ഡാം ഷട്ടർ തുറന്നു;പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം

കൂരാച്ചുണ്ട് : കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ കക്കയം ഡാമിലെ ജലനിരപ്പ് കനത്ത മഴയെ തുടർന്ന് ഉയർന്നതോടെ രാത്രി 12.45 ന് ഡാം ഷട്ടർ തുറന്ന് ജലമൊഴുക്കാൻ തുടങ്ങി. ഡാം വൃഷ്ടിപ്രദേശത്തെ തുടർച്ചയായ കനത്ത മഴയും, ബാണാസുര സാഗറിൽ നിന്നും ടണൽ മുഖേന വെള്ളം എത്തിയതോടെയാണ് ജലനിരപ്പ് ഉയർന്നത്. ഡാമിൽ നിന്നും കരിയാത്തുംപാറ പുഴയിലേക്കാണ് വെള്ളം ഒഴുക്കുന്നത്. കരിയാത്തുംപാറ,കുറ്റ്യാടി പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും,പുഴയിൽ ഇറങ്ങരുതെന്നും കെ എസ്ഇബി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി

Next Story

പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തി. തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

Latest from Local News

കാഴ്ചക്കാര്‍ക്ക് നയനാനന്ദമേകി കലോപ്പൊയില്‍ പാടം നിറയെ താമര വിരിഞ്ഞു

കൊയിലാണ്ടി: പൊയില്‍ക്കാവ് കലോപൊയില്‍ പാടം നിറയെ താമര വിരിഞ്ഞു നില്‍ക്കുന്നത് നയനാനന്ദമാകുന്നു. ഈ വര്‍ഷമാണ് ഈ പാടത്ത് ഇത്രയും താമരകള്‍ ഒന്നിച്ച്

വിയ്യൂർ റെസിഡന്റ്‌സ് അസോസിയേഷൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

വിയ്യൂർ റെസിഡന്റ്‌സ് അസോസിയേഷൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.  സുനിൽ കുമാർ വിയ്യൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ കൗൺസിലർ