ഉള്ളിയേരി പഞ്ചായത്തിലെ ഒറവിൽ,മാതാംതോട് എന്നീ പ്രദേശങ്ങളിൽ പുഴയോട് ചേർന്ന് പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ശക്തമായ മഴവെള്ളപ്പാച്ചിലിൽ രക്ഷകരെ നേടിയിരിക്കുകയായിരുന്നു ഇവർ . കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി വളരെ വലിയ ഒഴുക്കുള്ള പ്രദേശങ്ങളിൽ നിന്നും ഡിങ്കി ബോട്ടും റോപ്പും ഉപയോഗിച്ച് ഏറെ പ്രയാസപ്പെട്ടാണ് പതിനഞ്ചോളം കുടുംബങ്ങളെ രക്ഷപ്പെടുത്തിയത്. ഇതിൽ 90 ലേറെ വയസ്സുള്ള മൂന്നു പ്രായമായവരും എട്ടുവയസ്സുള്ള കുട്ടിയും രോഗികളായവരും ഉൾപ്പെടുന്നു.ഏകദേശം അമ്പതോളം പേരെ സുരക്ഷിത സ്ഥലത്തു എത്തിച്ചു. സ്റ്റേഷൻ ഓഫീസർ മുരളീധരന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മാരായ എം.മജീദ് ,ജനാർദ്ദനൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി.പി.ഷിജു , ഇ.എം.നിധിപ്രസാദ് ,എം.ലിനീഷ് , എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.