ചൊവ്വാഴ്ച പുലർച്ചെ വയനാട് മുണ്ടക്കൈയിൽ ഉണ്ടായ വൻ ഉരുൾപൊട്ടലിൽ 116 പേർ മരിച്ചു. 116 പേരുടെ മൃതദേഹം കണ്ടെത്തി.സംസ്ഥാനം ഇതുവരെ ദർശിക്കാത്ത അത്യന്തം ഭയാനകമായ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്.ദുഷ്കരമായ കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സമാണ് .500 ഓളം പേർ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.വയനാട്ടിലേക്ക് അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയും കോഴിക്കോട് ജില്ലാ കലക്ടറും ആവശ്യപ്പെട്ടു.സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്ന ‘രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ 5 മന്ത്രിമാർ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകൾ പോലീസ് കർശനമായി വിലക്കുന്നുണ്ട്.ഇതര സംസ്ഥാനത്തു നിന്നുള്ള വിനോദസഞ്ചാരികളും വിദേശ സഞ്ചാരികളും വയനാട്ടിലെ വിവിധ ടൂറിസ്റ്റ് റിസോർട്ടുകളിൽ ഉണ്ട്.ഇവരെ സുരക്ഷിതം കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.