വിയ്യൂർ വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ പുളിയഞ്ചേരി യു.പി. സ്കൂളുമായി ചേർന്ന് അഭിനയ ശില്പശാല സംഘടിപ്പിച്ചു

 

വിയ്യൂർ വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ പുളിയഞ്ചേരി യു.പി. സ്കൂളുമായി ചേർന്ന് അഭിനയ ശില്പശാല സംഘടിപ്പിച്ചു. പരിപാടി നാടക സംവിധായകനും അഭിനേതാവുമായ സജീവ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡണ്ട് മോഹനൻ നടുവത്തൂർ അധ്യക്ഷത വഹിച്ചു. അഹമ്മദാബാദ് NID വിദ്യാർത്ഥി അതുൽ മോഹൻ, അഖിൽ മാസ്റ്റർ PC, ബാലവേദി കൺവീനർ അൽമിത്ര എന്നിവർ സംസാരിച്ചു. ചടങ്ങിന് പ്രധാന അധ്യാപിക ഷംന ടീച്ചർ സ്വാഗതവും സരിത ടീച്ചർ നന്ദിയും പറഞ്ഞു. വായനശാല സെക്രട്ടറി പി.കെ.ഷൈജു, റഷീദ് മാസ്റ്റർ, രജീഷ് പൂണിച്ചേരി എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.

Leave a Reply

Your email address will not be published.