കൊയിലാണ്ടി ടൗൺഹാളിൽ വിഭീഷ് തിക്കോടിയുടെ പുസ്തകം പ്രകാശനം നടന്നു

കൊയിലാണ്ടി ടൗൺഹാളിൽ പ്രൗഢഗംഭീര സദസ്സിൽ വിഭീഷ് തിക്കോടിയുടെ “ഭൂപടത്തിൽ കാണാത്ത കടൽ “പുസ്തകം പ്രകാശനം ചെയ്തു.
പ്രകാശനകർമ്മത്തിനു മുന്നോടിയായി 20 പരം കവികൾ പങ്കെടുത്ത കവിയരങ് കവയത്രി ഷൈമ പി. വി. സ്വാഗതം പറഞ്ഞു കൊണ്ട് ആരംഭിച്ചു. ശ്രീ ബിജു കാവിൽ നയിച്ച കവിയരങ്ങ് കവി സത്യ ചന്ദ്രൻ പൊയിൽകാവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എത്തിയ കവികൾ സ്വന്തം കവിതകൾ ആലപിച്ച് ചടങ്ങ് ശ്രദ്ധേയമാക്കി.

കുമാരി നയൻതാരയുടെ നാന്ദി ഗീതത്തോടെ സാംസ്കാരിക ചടങ്ങിനു തുടക്കം കുറിച്ചു. കവി ഡോക്ടർ സോമൻ കടലൂർ ആമുഖഭാഷണം നടത്തി. പ്രമുഖ നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കവയത്രി ശ്രീമതി ആര്യ ഗോപി വിഭീഷ് തിക്കോടിയുടെ അമ്മ സുമംഗലമ്മയ്ക്ക് പുസ്തകം നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.
ആകാശവാണി മുൻ ഡയറക്ടറും ഭാഷാ സമന്വയവേദിയുടെ സെക്രട്ടറിയുമായ ഡോക്ടർ ഒ.വാസവൻ പുസ്തക പരിചയം നടത്തി. സാമൂഹ്യ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ശ്രീ ബഷീർ തിക്കോടി, ശ്രീമതി രേഷ്മ അക്ഷരി,ശ്രീ മനു മാസ്റ്റർ, ശ്രീ സാബു കീഴരിയൂർ,ശ്രീ കുഞ്ഞബ്ദുള്ള,ശ്രീ സുധാകരൻ മാസ്റ്റർ, ശ്രീ സുധീഷ് ബാബു എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിൽ പ്ലാവില ബുക്സിന്റെ സ്നേഹ ഉപഹാരം ഡോക്ടർ സോമൻ കടലൂർ വിബീഷ് തിക്കോടിക്ക് നൽകി. തുടർന്ന് വിഭീഷ് തിക്കോടി മറുമൊഴി നൽകി.
അധ്യാപിക ആർ. എസ്. ദിവ്യ അവതാരക ആയ ചടങ്ങിൽഅധ്യാപിക ശ്രീമതി സൈച്ച ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

തൊട്ടിൽപ്പാലത്തിനടുത്ത് ചാപ്പൻ തോട്ടത്തിൽ ഇന്നോവ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

Next Story

സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ വിതരണവും ഡ്രൈവിങ് ലൈസന്‍സ് അച്ചടിയും വീണ്ടും മുടങ്ങി

Latest from Local News

കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം പന്തലായനി ബ്ളോക്ക് പഞ്ചായത്ത് വിപണന കേന്ദ്രം ഹാളിൽ മന്ത്രി എ കെ

കണ്ടലിലൂടെ തീരസംരക്ഷണം: വിദ്യാര്‍ഥികളുടെ സര്‍വേ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചു

ലോക കണ്ടല്‍ദിനത്തോടനുബന്ധിച്ച് ബേപ്പൂര്‍ ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ മാർച്ചും ധർണ്ണയും (നാളെ) ആഗസ്റ്റ് 12ന്

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ മാർച്ചും ധർണ്ണയും (നാളെ) ആഗസ്റ്റ് 12ന് രാവിലെ 10 മണിക്ക്

യൂത്ത് കോൺഗ്രസ്‌ പയ്യോളി ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ചു ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ്‌ പയ്യോളി ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ചു ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചിത്രരചനാ മത്സരം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ മുജേഷ് ശാസ്ത്രി