കീഴരിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ കോൺഗ്രസ് ധർണ്ണ നടത്തി

കീഴരിയൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവനം വൈകുന്നേരം ആറു മണിവരെയാക്കുക, കുടിവെള്ളം എത്തിക്കുക, ലാബ്ടെസ്റ്റിന് ഇൻവെർട്ടർ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വാർഡ് കമ്മറ്റി നടത്തിയ ധർണ്ണ കോൺഗ്രസ് പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുറുമയിൽ ബാബുമാസ്റ്റർ
അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ബി.ഉണ്ണികൃഷ്ണൻ, കെ.കെദാസൻ ഗ്രാമപഞ്ചായത്ത് മെമ്പർ ജലജടീച്ചർ, ഇ. രാമചന്ദ്രൻ, നെല്ലാടി ശിവാനന്ദൻ, ഒ.കെ.കുമാരൻ, കെ.കെവിജയൻ
കെ. വിശ്വനാഥൻ, കെ.പിമാധവൻ, പി.ടി.ഷാജി എന്നിവർസംസാരിച്ചു.

Leave a Reply

Your email address will not be published.