കൊയിലാണ്ടിയിൽ കടലിൽ വീണ്ടും തോണി മറിഞ്ഞു

/

കൊയിലാണ്ടിയിൽ കടലിൽ വീണ്ടും തോണി മറിഞ്ഞു . ഇന്ന് രാവിലെ കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ IND-KL 07-MO 4188 നമ്പർ റാഹത്ത് എന്ന
വള്ളമാണ് ശക്തമായ കാറ്റിലും മഴയിലും പെട്ടു കൊയിലാണ്ടി ഹാർബർ തെക്കു പടിഞ്ഞാറ് ഭാഗത്ത് മറിഞ്ഞത്. തോണിയിൽ ഉണ്ടായിരുന്ന അഹമ്മദ്, റസാഖ്, ഹംസകോയ എന്നിവരെ മറ്റു വഞ്ചിക്കാരുടെ സഹായത്തോടെ കരയ്ക്കെത്തിച്ച് മറ്റൊരു തോണിയിൽ മറിഞ്ഞ തോണിയെ കെട്ടി വലിച്ച് കരയ്ക്ക് എത്തിച്ചു.

ഫിഷറീസ് അസി. ഡയറക്ടർ സുനീർ എന്നിവരുടെ നിർദ്ദേശ പ്രകാരം മറൈയ്ൻ എൻഫോഴ്സ് ASI നൗഫൽ T P ( എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ)റെസ്ക്യൂ ഗാർഡ്മാരായ അഭിഷേക് ,അമർനാഥ് എന്നിവരും സംഭവസ്ഥലത്തു മറൈൻ ബോട്ടിൽ എത്തി റെസ്ക്യൂ പ്രവർത്തനം നടത്തി. അപകടത്തിൽ ആർക്കും പരിക്കില്ല. 10.25ന് ഹാർബറിൽ തിരിച്ചെത്തി. കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് കൊണ്ടും മതിയായ സുരക്ഷാ സാമഗ്രഹികൾ ഇല്ലാതെയും മത്സ്യബന്ധനത്തിൽ ഏർപ്പെടരുത് എന്ന് ഫിഷറീസ് അസി. ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി, തിരുവങ്ങൂർ സ്വദേശിനിയായ സാൽവി ഫിസിക്സിൽ ഡോക്ടറേറ്റ് നേടി

Next Story

വയനാട് ജില്ലയില്‍ മഴ കനത്തതോടെ ബാണാസുര സാഗര്‍ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും

Latest from Local News

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം

മഹിളാ കോൺഗ്രസ്സ് സാഹസ് യാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണം നൽകും

‘ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ്സ് സംസ്ഥാന

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ അന്തരിച്ചു

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ (നടുവണ്ണൂർ) അന്തരിച്ചു.  അസുഖബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.