സുജേന്ദ്ര ഘോഷ് പള്ളിക്കരയുടെ “വേടരേ,നീയൊരു രക്തസാക്ഷി” കവിതാ സമാഹാരം പ്രകാശനം ചെയ്തു

വടകര: സുജേന്ദ്ര ഘോഷ് പള്ളിക്കരയുടെ “വേടരേ, നീയൊരു രക്തസാക്ഷി” എന്ന ആദ്യ കവിതാ സമാഹാരം പ്രകാശനം ചെയ്തു. കീഴൽ മുക്ക് ദേവി വിലാസം യുപി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത കഥാകൃത്ത് പി കെ പാറക്കടവ് ആണ് പ്രകാശനം നിർവഹിച്ചത്. . സോഷ്യൽ മീഡിയ സാമൂഹ്യരംഗം കീഴടക്കുന്ന ഇക്കാലത്ത് പുസ്തക പ്രകാശനം ഒരു പ്രതിരോധ നടപടി കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.കവി ആർ ബാലറാം പുസ്തകം ഏറ്റുവാങ്ങി. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി പുസ്തക പരിചയം നടത്തി. സാഹിത്യ പബ്ലിക്കേഷൻസ് എഡിറ്റർ സുദീപ് തെക്കേ പ്പാട്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക രേഷ്മ പി പുത്തൂർ, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം പി. പ്രശാന്ത് കുമാറിന് കോപ്പി നൽകിക്കൊണ്ട് ആദ്യ വില്പന നടത്തി. പി പി പ്രഭാകരൻ മാസ്റ്റർ, എൻ. കെ ബാലകൃഷ്ണൻ മാസ്റ്റർ ,സി. പി ബിജു പ്രസാദ്, അരിക്കോത്ത് രാജൻ, ഓ .പി ചന്ദ്രൻ, അശോകൻ മാസ്റ്റർ, എം.രാജേഷ്, രഞ്ജിത്ത് പണിക്കർ ,സന്തോഷ് കുറിയത്താഴ എന്നിവർ സംസാരിച്ചു. സുജേന്ദ്ര ഘോഷ് പള്ളിക്കര നന്ദി പ്രകാശനം നടത്തി. തിങ്ങിനിറഞ്ഞ സദസ്സ് പ്രകാശന ചടങ്ങിനെ ശ്രദ്ധേയമാക്കുന്ന ഒന്നായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കനത്ത കാലവർഷത്തിന്‍റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലേക്ക് ഇന്ന് മുതൽ രാത്രിയാത്രാ നിരോധനം.

Next Story

വിയ്യൂർ വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ പുളിയഞ്ചേരി യു.പി. സ്കൂളുമായി ചേർന്ന് അഭിനയ ശില്പശാല സംഘടിപ്പിച്ചു

Latest from Local News

യന്ത്രവൽകൃത തെങ്ങുകയറ്റ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം മാറ്റിവെച്ചു

യന്ത്രവൽകൃത തെങ്ങ് കയറ്റ തൊഴിലാളി യൂണിയൻ നവംബർ 26 ചൊവ്വാഴ്ച പേരാമ്പ്ര വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന ജനറൽ ബോഡി യോഗം

കൂത്തുപറമ്പ് ദിനാചരണം ഡിവൈഎഫ്ഐ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു

കൂത്ത്പറമ്പ് രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ ജില്ലയിലെ 3112 യൂണിറ്റുകളിൽ പ്രഭാതഭേരിയും പുഷ്പ്പാർച്ചനയും സംഘടിപ്പിച്ചു. ജില്ലാകമ്മറ്റി ഓഫീസായ യൂത്ത് സെൻ്ററിൽ

കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവം

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തിരിതെളിഞ്ഞു.നവംബര്‍ 25 മുതല്‍ ഡിസംബര്‍ 22 വരെയാണ് ഉത്സവകാലം. 27ന് വൈകീട്ട്

ജില്ലാ സ്കൂൾ കലോത്സവം പ്രതിഭകളെ സാഭിമാനം വരവേറ്റു

കൊയിലാണ്ടി: റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ എ – ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോൽസവത്തിലെക്ക് തെരഞ്ഞെടുക്കപ്പെട്ട കൊയിലാണ്ടി ജി