വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി രാത്രിയിലെ പീക്ക് സമയത്തെ നിരക്ക് വര്‍ധിപ്പിക്കാനും പകല്‍ സമയത്തെ ഉപയോഗത്തിന് മാത്രമായി നിരക്ക് കുറയ്ക്കാനും ആലോചനയുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.
പകൽസമയത്ത് വൈദ്യുതി ഉപയോഗം കുറവാണെന്നും രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയത്തെ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിഭാഗം വീടുകളിലും നിലവിൽ സ്മാര്‍ട്ട് മീറ്ററുകളായെന്നും അതുകൊണ്ട് ഓരോ സമയത്തെയും വൈദ്യുതി ഉപയോഗം കൃത്യമായി കണക്കാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.