മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം പഞ്ചായത്ത് ഹാളിൽ നടന്നു. ലൈഫ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 159 പേർക്ക് വീട് അനുവദിക്കുകയും, എല്ലാ വീടുകളും പൂർത്തികരിക്കുകയും ചെയ്തു.
ലൈഫ് 2020 പ്രകാരം 300 പേരാണ് അന്തിമ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ മുൻഗണനയനുസരിച്ചുള്ള 91 പേർക്ക് ആദ്യഘട്ടത്തിൽ ആനുകൂല്യം അനുവദിക്കുകയും ഭവന നിർമ്മാണം പൂർത്തികരിച്ചു വരികയുമാണ്. മുൻഗണനാ ലിസ്റ്റിൽ ബാക്കിയുള്ളവരിൽ കരാർ ഉടമ്പടിയിൽ ഏർപ്പെട്ട 79 പേർക്ക് ആദ്യഗഡു അനുവദിക്കുന്നതിന് തീരുമാനമായി. ലിസ്റ്റിൽ അവശേഷിക്കുന്ന എല്ലാവർക്കും താമസിയാതെ ആനുകൂല്യം അനുവദിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.
ഗുണഭോക്താക്കളുടെ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ.പി.ശോഭ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ വി.സുനിൽ, വി.പി. രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, മെമ്പർ റാബിയ എടത്തിക്കണ്ടി ബ്ലോക്ക് മെമ്പർമാരായ കെ.കെ. നിഷിത, അഷിത നടുക്കാട്ടിൽ ജൂനിയർ സൂപ്രണ്ട് വി.വി. പ്രവീൺ, വി.ഇ.ഒ മാരായ ഐ. ഷൈജിത്ത്, വി.ബി. ഷിൻല, എന്നിവർ സംസാരിച്ചു.