കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂനിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. യൂനിറ്റ് വൈസ് പ്രസിഡണ്ട് യു.കെ സച്ചിദാനന്ദൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ , പയ്യോളി നഗരസഭാ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി സി.കെ വിജയൻ സ്വാഗതവും യൂനിറ്റ് ജോയിൻ്റ് സെക്രട്ടറി പി.വി. ബാബു നന്ദിയും പറഞ്ഞു. സംഘടനാ റിപ്പോർട്ട് ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി ഇബ്രാഹിം തിക്കോടി അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് കെ എസ് എസ് പി യു  ബ്ലോക്ക് പ്രസിഡണ്ട് കെ. ശശിധരൻ,ബ്ലോക്ക് കമ്മിറ്റി അംഗം കെ.വി.രാജൻ, കെ. ധനഞ്ജയൻ എന്നിവർ സംസാരിച്ചു. കെ എസ് എസ് പി യു ജില്ലാ കമ്മിറ്റി അംഗം വി. പി. നാണു മാസ്റ്റർ കൈത്താങ്ങ് പദ്ധതി സഹായം വിതണവും, കെ എസ് എസ് പി യു ജില്ലാ കൗൺസിൽ അംഗം എം.ടി.നാണു മാസ്റ്റർ പുതിയ മെമ്പർമാരെ സ്വീകരിക്കുകയും ചെയ്തു. രണ്ടാമത് അക്ബർ കക്കട്ടിൽ ചെറുകഥാ മൽസരത്തിൽ രണ്ടാം സമ്മാനം നേടിയ യൂണിയൻ അംഗം ഗോപി നിടിയത്തിന് പയ്യോളി നഗരസഭാ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ ഉപഹാരം നൽകി.

ദേശീയപാതയിൽ നിരന്തരം അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് പരിഹരിക്കുവാൻ സർവ്വീസ് റോഡിൻ്റെ പണി പൂർത്തീകരിക്കുകയും, സർവ്വീസ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുവാൻ മഴ വെള്ളം ഉൾക്കൊണ്ട് ഒഴുകി പോകുന്ന തരത്തിൽ ശാസ്ത്രീയ രീതിയിൽ ഡ്രെയിനേജ് നിർമ്മിച്ച് ഗതാഗതയോഗ്യമാക്കണമെന്നും, പെൻഷൻ പരിഷ്ക്കരണ, ക്ഷാമാശ്വാസ കുടിശ്ശികകൾ ഉടനെ അനുവദിക്കണമെന്നും, ശമ്പള – പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ നിയമിക്കണമെന്നും കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കൊല്ലം വലിയ വയൽ കുനി ചിരുതക്കുട്ടിയമ്മ അന്തരിച്ചു

Next Story

കീഴരിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ കോൺഗ്രസ് ധർണ്ണ നടത്തി

Latest from Local News

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം

മഹിളാ കോൺഗ്രസ്സ് സാഹസ് യാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണം നൽകും

‘ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ്സ് സംസ്ഥാന

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ അന്തരിച്ചു

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ (നടുവണ്ണൂർ) അന്തരിച്ചു.  അസുഖബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.