പാഠപുസ്തകങ്ങളുടെ ഭാരം കുറക്കുന്നതിന് കൂടുതല്‍ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്

പാഠപുസ്തകങ്ങളുടെ ഭാരം കുറക്കുന്നതിന് കൂടുതല്‍ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് നിരവധിയായ പരാതികളും നിര്‍ദ്ദേശങ്ങളും രക്ഷിതാക്കളുടെ ഭാഗത്തുനിന്നും മറ്റ് പൊതു വിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്നണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

പാഠപുസ്തകങ്ങളുടെ ഭാരം കുറക്കുന്നതിന് വേണ്ടി നിലവില്‍ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായിട്ടാണ് കുട്ടികള്‍ക്ക് അച്ചടിച്ച് വിതരണം ചെയ്യുന്നത്. ഒരു ഭാഗത്തിന് നൂറിനും നൂറ്റി ഇരുപതിനും ഇടയിലുള്ള പേജുകള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. എന്നിരുന്നാലും ആകെ സ്‌കൂള്‍ ബാഗുകളുടെ ഭാരം കൂടുതലാണെന്ന് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം ഒന്നേ പോയിന്റ് ആറ് മുതല്‍ രണ്ടേ പോയിന്റ് രണ്ടും കിലോയ്ക്ക് ഇടയിലും പത്താം ക്ലാസിലെ കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം രണ്ടര കിലോയ്ക്കുംനാലര കിലോയ്ക്കും ഇടയില്‍ ആക്കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ നടത്തുവാന്‍ നിര്‍ദ്ദേശം നല്‍കുന്നതാണ്. കൂടാതെ മാസത്തില്‍ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങള്‍ എന്ന കാര്യം നടപ്പിലാക്കുന്നതും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

എ.കെ ജാബിർ കക്കോടിക്ക് സ്വീകരണം നൽകി

Next Story

കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഓടുന്ന നവകേരള ബസ് സര്‍വീസ് വീണ്ടും മുടങ്ങി

Latest from Main News

പുതുക്കിയ റെയില്‍വേ യാത്രാനിരക്ക് പ്രാബല്യത്തില്‍; ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇന്നുമുതല്‍ ആധാര്‍ അധിഷ്ഠിത സ്ഥിരീകരണം

റെയിൽവേയിലെ പുതുക്കിയ യാത്രാ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വരും. ഓർഡിനറി ക്ലാസ്സുകളിൽ 500 കിലോമീറ്റർ ദൂരം വരെ നിരക്ക് വർധന ഉണ്ടാകില്ല.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം -മുഖ്യമന്ത്രി ; വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മുഖം മിനുക്കി സരോവരം ബയോ പാര്‍ക്ക് 2.19 കോടിയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍

കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സരോവരം ബയോപാര്‍ക്ക് നവീകരണം അവസാനഘട്ടത്തില്‍. ജില്ലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി പാര്‍ക്കിനെ മാറ്റുന്നതിന്റെ ഭാഗമായാണ് ടൂറിസം

കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കി

കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകളെത്തി. 2018-ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ