സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ വിതരണവും ഡ്രൈവിങ് ലൈസന്‍സ് അച്ചടിയും വീണ്ടും മുടങ്ങി

 

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് വീണ്ടും വാഹന രജിസ്‌ട്രേഷന്‍ വിതരണവും ഡ്രൈവിങ് ലൈസന്‍സ് അച്ചടിയും മുടങ്ങി.  പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ ലിമിറ്റഡിനാണ് അച്ചടിക്കരാര്‍. ഇവര്‍ക്ക് കുടിശിക നല്‍കാനുള്ള 10 കോടിയോളം രൂപ ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് ധനകാര്യ വകുപ്പിന് കത്തയച്ചിട്ട് ഒരു മാസത്തിലേറെയായെങ്കിലും ഫണ്ട് ലഭ്യമായിട്ടില്ല.

ആര്‍.സി തയ്യാറാക്കാനുള്ള കാര്‍ഡ് എത്തിക്കുന്നത് വ്യാഴാഴ്ച മുതല്‍ കമ്പനി നിര്‍ത്തി. ഇതോടെ രണ്ട് ദിവസമായി ആര്‍.സി അച്ചടി നിര്‍ത്തിയിട്ട്. ലൈസന്‍സ് പ്രിന്റിങും ഉടന്‍ നിലയ്ക്കും. 85,000 ലൈസന്‍സും രണ്ട് ലക്ഷം ആര്‍.സിയുമാണ് ഇനി അച്ചടിക്കാനുള്ളത്.

ധന-ഗതാഗത വകുപ്പ് തര്‍ക്കത്തില്‍ കഴിഞ്ഞ നവംബറില്‍ ആര്‍.സി, ലൈസന്‍സ് വിതരണം മുടങ്ങിയിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ടശേഷം കുടിശിക തീര്‍ക്കാന്‍ എട്ട് കോടി ധനവകുപ്പ് നല്‍കി. എന്നാല്‍ പിന്നീട് സമയബന്ധിതമായി പണം ലഭിച്ചിട്ടില്ലെന്ന് ഐ.ടി.ഐ അധികൃതര്‍ പറയുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ബില്ല് മെയിലും ഏപ്രിലിലെ ബില്ല് ജൂണിലുമാണ് നല്‍കിയത്. പിന്നീട് തുകയൊന്നും ലഭിച്ചിട്ടില്ല. വന്‍കിട കമ്പനികള്‍ നോട്ടമിട്ട ലൈസന്‍സ്, ആര്‍.സി അച്ചടി മോട്ടോര്‍ വാഹനവകുപ്പ് കേന്ദ്ര പൊതു മേഖലാസ്ഥാപനമായ ഐ.ടി.ഐക്ക് കൈമാറുകയായിരുന്നു. 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ടൗൺഹാളിൽ വിഭീഷ് തിക്കോടിയുടെ പുസ്തകം പ്രകാശനം നടന്നു

Next Story

ബുധനാഴ്ച സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍- ബംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ബുക്കിംഗ് ആരംഭിച്ചു

Latest from Main News

ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ

 ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് പരോൾ അനുവദിച്ചു. 15 ദിവസത്തെ പരോളാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ

കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജാ സുരേഷിന് സ്വീകരണം നൽകി

  കോഴിക്കോട് : കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ഈസ്റ്റ്‌ ഹിൽ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയും കോർവ സംസ്ഥാന കൌൺസിൽ മെമ്പറുമായ

ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ മൊബൈൽ ആപ്പ്

യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ

നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാളയാറിൽ ആൾക്കൂട്ട മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ കുടുംബം

വാളയാര്‍ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം രൂപ നഷ്‌ട പരിഹാരം നല്‍കണമെന്നും

ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനമായി ഞായറാഴ്ച മുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി

ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനമായി ഞായറാഴ്ച മുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി. പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നി