എ.കെ ജാബിർ കക്കോടിക്ക് സ്വീകരണം നൽകി

കക്കോടി: സഫ മക്ക മെഡിക്കൽ സെൻ്റർ ഏർപ്പെടുത്തിയ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള എക്സലൻസ് അവാർഡ് നേടിയ എ.കെ ജാബിർ കക്കോടിക്ക് കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി സ്വീകരണം നൽകി. ചെറുകുളത്തു നടന്ന ചടങ്ങിൽ മഹല്ല് വൈസ് പ്രസിഡൻ്റ് കെ.പി മജീദ് ഉപഹാരം സമർപ്പിച്ചു.

സത്യസന്തമായ രീതിയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ജാബിർ എന്തുകൊണ്ടും അവാർഡുകൾക്ക് അർഹനാണെന്ന് അദ്ദേഹം പറഞ്ഞു. എൻ.പി ഷാജഹാൻ, ടി.പി താജുദ്ദീൻ, ഷാജു ചെറുകുളം, അബ്ദുൽ അസീസ് അമ്പലപടി, വി.എം ജമാൽ, എൻ.പി ഹംസകോയ സംസാരിച്ചു. എ.കെ ജാബിർ കക്കോടി മറുപടി പ്രസംഗം നടത്തി. ലഭിക്കുന്ന അംഗീകാരവും പുരസ്കാരങ്ങളും തനിക്ക് മാത്രമുള്ളതല്ലെന്നും സഹായവും പിന്തുണയും നൽകുന്ന എല്ലാവർക്കും അർഹതപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.