തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ യുവജനങ്ങൾ രംഗത്തിറങ്ങണം

മേപ്പയ്യൂർ : രാജ്യത്തെ യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ യുവജന പ്രതിഷേധം ഉയർന്നു വരണമെന്നും കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അജയ് ആവള പറഞ്ഞു.
എ.ഐ.വൈ.എഫ് മേപ്പയ്യൂർ മണ്ഡലം ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് അഖിൽ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ ജോ. സെക്രട്ടറി ധനേഷ് കാരയാട് ഭാവി പ്രവർത്തന പരിപാടി അവതരിപ്പിച്ചു.സി.പി.ഐ മേപ്പയ്യൂർ ലോക്കൽ സെക്രട്ടറി എം.കെ രാമചന്ദ്രൻ മാസ്റ്റർ , കെ.എം ബിജിഷ , എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി അശ്വതി സി.കെ തുടങ്ങിയവർ സംസാരിച്ചു.

സ്വാതന്ത്ര്യ സംരക്ഷണത്തിന് സമരഭരിത യൗവ്വനം എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15 ന് മേപ്പയ്യൂരിൽ നടത്തുന്ന സ്വാതന്ത്ര്യ സംരക്ഷണ സംഗമം പരിപാടി വിജയിപ്പിക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published.

Previous Story

നെല്ല്യാടി നാഗകാളി ക്ഷേത്ര പുനരുദ്ധാരണ ഫണ്ട് ക്ഷേത്രഭാരവാഹികൾ ഏറ്റുവാങ്ങി

Next Story

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ക്ഷേമനിധിസംവിധാനം തകർക്കരുത്: മുല്ലപ്പള്ളി രാമചന്ദ്രൻ

Latest from Local News

കാഴ്ചക്കാര്‍ക്ക് നയനാനന്ദമേകി കലോപ്പൊയില്‍ പാടം നിറയെ താമര വിരിഞ്ഞു

കൊയിലാണ്ടി: പൊയില്‍ക്കാവ് കലോപൊയില്‍ പാടം നിറയെ താമര വിരിഞ്ഞു നില്‍ക്കുന്നത് നയനാനന്ദമാകുന്നു. ഈ വര്‍ഷമാണ് ഈ പാടത്ത് ഇത്രയും താമരകള്‍ ഒന്നിച്ച്

വിയ്യൂർ റെസിഡന്റ്‌സ് അസോസിയേഷൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

വിയ്യൂർ റെസിഡന്റ്‌സ് അസോസിയേഷൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.  സുനിൽ കുമാർ വിയ്യൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ കൗൺസിലർ