ടി.പി.ദാമോദരൻ മാസ്റ്റർ സ്മാരക പുരസ്കാരം സമർപ്പിച്ചു

ചേമഞ്ചേരി: പൂക്കാട് കലാലയത്തിൻ്റെ ആദ്യകാല സാരഥികളിലൊരാളും കലാസാംസ്കാരിക പ്രവർത്തകനുമായ ടി.പി.ദാമോദരൻ മാസ്റ്ററെ പൂക്കാട് കലാലയം അനുസ്മരിച്ചു. 2024 ജൂലായ് 27ന് പൂക്കാട് കലാലയം ഹാളിൽ അനുസ്മരണ സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ. ഭാസ്കരൻ അനുസ്മരണ ഭാഷണം നടത്തി. കലാസാംസ്കാരിക സാമൂഹ്യരംഗത്തെ പ്രശംസനീയ പ്രവർത്തനങ്ങൾക്കുള്ള കീർത്തിമുദ്രാ പുരസ്ക്കാരം സി.വി. ബാലകൃഷ്ണൻ, പി. സുരേന്ദ്രൻ, കീഴരിയൂർ എന്നിവർക്ക് പുരസ്കാരവും പ്രശസ്തിപത്രവും ശിവദാസ് ചേമഞ്ചേരി സമർപ്പിച്ചു.

ചേമഞ്ചേരി പഞ്ചായത്തിലെ സ്ക്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികൾക്കുള്ള പ്രചോദനമുദ്രാ പുരസ്ക്കാരവും പ്രശ്നോത്തരി, പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പന്തലായനി ബി. പി. സി. ദീപ്തി ഇ. പി. വിതരണം ചെയ്തു. കെ.പി. ഉണ്ണിഗോപാലൻ മാസ്റ്റർ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ ടി ആശംസകൾ നേർന്നു. യു.കെ. രാഘവൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സുനിൽ തിരുവങ്ങൂർ, ശിവദാസ് കാരോളി, സി.വി. ബാലകൃഷ്ണൻ, പി.സുരേന്ദ്രൻ എന്നിവർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മരം വീണു വീട് തകർന്നു

Next Story

ദേശീയ അധ്യാപക പരിഷത്ത് കൊയിലാണ്ടി ഉപജില്ലാ സമിതി എ ഇ ഒ ഓഫീസ് ധർണ്ണ നടത്തി

Latest from Local News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം