തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച രാമായണ ചിന്തകൾ എന്ന പ്രഭാഷണ പരമ്പരയുടെ അവസാന ദിവസം ‘ധർമ്മ ബോധത്തിന്റെ രാമായണ പാഠങ്ങൾ ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി കെ. സി വിനയരാജ് മുഖ്യപ്രഭാഷണം നടത്തി. എം. ഹർഷൻ അധ്യക്ഷതവഹിച്ചു. തപസ്യ കോഴിക്കോട് സംഘടിപ്പിച്ച രാമായണ പ്രശ്നോത്തരി , രാമായണ പാരായണം, ലേഖന മത്സരം തുടങ്ങിയവയിൽ വിജയികളായ കുട്ടികൾക്ക് സമ്മാനദാനം നിർവഹിച്ചു. ഗോപി കൂടല്ലൂരിൻ്റെ രാമായണ പാരായണത്തോടുകൂടി ആരംഭിച്ച ചടങ്ങിൽ, തപസ്യ കലാസാഹിത്യവേദി കോഴിക്കോട് ജനറൽ സെക്രട്ടറി കൃഷ്ണകുമാർ വെട്ടിയാട്ടിൽ , കവിത ദിനേശ്, തപസ്യ സംസ്ഥാന ജോയിൻ്റ് ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത്, സംസ്ഥാന ഉപാദ്ധ്യക്ഷ രജനി സുരേഷ്,ജില്ലാ വർക്കിംഗ് പ്രസിഡണ്ട് എം.സി രാജീവ് കുമാർ, ദിനേശ് കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു.