പ്രവാസി കുടുംബ സംഗമവും വാഹന കൈമാറ്റവും സംഘടിപ്പിച്ചു

നന്തി ബസാർ : ശാന്തി സദനം സ്കൂൾ ഫോർ ഡിഫറൻറ് ലി ഏബിൾഡ് പുറക്കാട് , ഭിന്നശേഷി വിദ്യാലയത്തിൻറെ ക്ഷേമത്തിനായി വിവിധ ജി.സി സി . രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രവാസി ഘടകങ്ങളിലെ പ്രവർത്തകരുടെ കുടുംബ സംഗമവും 16 ലക്ഷം രൂപ സമാഹരിച്ച് ശാന്തി സദനം ബഹ്റൈൻ ചാപ്റ്റർ സ്കൂളിന് വേണ്ടി വാങ്ങി നൽകിയ പുതിയ വാഹനത്തിൻറെ താക്കോൽ ദാനച്ചടങ്ങും പുറക്കാട് ശാന്തി സദനം കാമ്പസിൽ നടന്നു. സെക്യൂറ ഡവലപ്പേഴ്സ് ഡയരക്ർ സി.എം. ഹാരിസ് പരിപാടിയുടെ ഉൽഘാടനം നിർവഹിച്ചു. യു.പി സിദ്ദീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുൽക്കിഫിൽ , മഠത്തിൽ അബ്ദുറഹ്മാൻ , ഡോ : ഷറഫുദ്ദീൻ കടമ്പോട്ട് , സ്കൂൾ പ്രിൻസിപ്പൽ മായ . എസ് , ഹനീഫ ഹാജി , ബശീർ തിക്കോടി ,രാജൻ കൊളാവി , ശരീഫ് പിടി ,സലാം ഹാജി , റസാഖ് മൂഴിക്കൽ , വി.എം ഹംസ, കണ്ടോത്ത് അബൂബക്കർ ഹാജി, എന്നിവർ സംസാരിച്ചു. അബ്ദുൽ ഖാദർ മറാസീൽ, ജാബിർ മുണ്ടാളി, ഒ.വി ഗഫൂർ , എന്നിവർ പങ്കെടുത്തു. അബൂബക്കർ കൗസർ, അബ്ദുൽ ഹമീദ് എം.ടി , സറീന ഹബീബ് മസ് ഊദ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ കെ.കെ. മുനീർ സ്വാഗതവും സിറാജ് പള്ളിക്കര നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 33 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും.

Next Story

മൂടാടി കോഴിം പറമ്പത്ത് മാളു അമ്മ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി-വടകര താലൂക്ക് പട്ടയമേളയില്‍ 700 കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് 2,23,000 പട്ടയങ്ങള്‍ വിതരണം ചെയ്തതായി റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ

അഞ്ചുവര്‍ഷ വേതന പരിഷ്കരണം അട്ടിമറിക്കാന്‍ അന‍ുവദിക്കില്ല: ജി.എസ്.ഉമാശങ്കര്‍

കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അയ്യഞ്ചാണ്ട് ശമ്പളപരിഷ്കരണ നടപടി അട്ടിമറിക്കാൻ ഇടതുപക്ഷ സർക്കാർ ശ്രമിക്കുകയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍

ജി വി എച് എസ് എസ് കൊയിലാണ്ടിയിൽ ഏകദിന പ്രഥമ ശുശ്രൂഷ പരിശീലനവും ദുരന്ത നിവാരണ പരിശീലനവും സംഘടിപ്പിക്കുന്നു

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, കോഴിക്കോട് ജില്ല, ജൂലയ് 20 ഞായറാഴ്ച ജി വി എച് എസ് എസ് കൊയിലാണ്ടിയിൽ രാവിലെ

ജനവികാരം ഭയന്നാണ് മേപ്പയ്യൂരിൽ സി.പി.എം അശാസ്ത്രീയമായി വാർഡ് വിഭജനം നടത്തിയതെന്ന് അഡ്വ: കെ പ്രവീൺകുമാർ

മേപ്പയൂർ: ജനവികാരം ഭയന്നാണ് മേപ്പയ്യൂരിൽ സി.പി.എം അശാസ്ത്രീയമായി വാർഡ് വിഭജനം നടത്തിയതെന്നും വാർഡ് എങ്ങനെ വെട്ടിച്ചറിച്ചാലും ജനവികാരം മറികടക്കാൻ സി.പി.എമ്മിന് കഴിയില്ലെന്നും