പ്രകൃതി സ്നേഹികൾ ഇറങ്ങി: ചെറുപുഴക്ക് പുതു ജീവൻ

കൊയിലാണ്ടി : പായലും പുല്ലും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ച ചെറുപുഴയിലേക്ക് പ്രകൃതിയെ സ്നേഹിക്കുന്ന ഒരുപറ്റം ആളുകൾ ഇറങ്ങിയപ്പോൾ ഗതകാലത്തെ നീരൊഴുക്ക് വീണ്ടെടുത്ത് പുഴ വീണ്ടും സജീവമായി. കീഴരിയൂർ പൊടിയാടി അകലാപ്പുഴയോട് ചേർന്നു കിടക്കുന്ന ചെറുപുഴയിലാണ് തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ പുഴശുചീകരണം നടന്നത്.നടക്കൽ പാലത്തിൽ ഉള്ള ഷട്ടറുകൾ അടച്ചാൽ ശുദ്ധജലം ലഭ്യമായിരുന്ന ഈ നീർത്തടത്തെ വർഷങ്ങൾക്ക് മുമ്പ് വരെ കുളിക്കാനും നീന്തൽ പഠിക്കാനും പ്രദേശത്തുകാർ ആശ്രയിച്ചിരുന്നു.ധാരാളം മത്സ്യസമ്പത്തും ഉണ്ടായിരുന്നു.എന്നാൽ കാലക്രമേണ പായലും മാലിന്യങ്ങളും അടിഞ്ഞു കൂടി പുഴയിലെ വെള്ളത്തിന്റെ തെളിമപോലും നഷ്ടമായി. ഒരു തോണിക്ക് സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ എത്തിയപ്പോഴാണ് ജനകീയപിന്തുണയിൽ ശുചീകരണ പ്രവർത്തനം നടത്താൻ തീരുമാനിച്ചത്.

പരിപാടി പഴയകാല മത്സ്യ കർഷകൻ ചെറുകുനി ഗോപാലൻ ഉദ്ഘാടനം ചെയ്തു. ദിനീഷ്ബേബി കബനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. സുരേഷ്, ഗോപാലൻ കുറ്റിയോയത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കെ. സുരേഷ് ബാബു സ്വാഗതവും സാബിറ നടുക്കണ്ടി നന്ദിയും പറഞ്ഞു. ദാസൻ ഇടക്കളംകണ്ടി,കെ. മുരളീധരൻ, യു. ശ്രീനിവാസൻ,സായ് പ്രകാശ് എൻ. കെ, സൈനുദ്ധീൻ.എ, സംഗീത സി. പി, കെ. ടി പുഷ്പ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

നടക്കാവ് യു.പി.സ്കൂൾ റിട്ട.പ്രധാന അധ്യാപിക ചെങ്ങോട്ടുകാവ് മേലൂർ പൊക്കിനാരി പി രുഗ്മിണി അമ്മ അന്തരിച്ചു

Next Story

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 13-05-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി

ഓപ്പറേഷൻ സിന്ദൂർ , സൈനികർക്ക് അഭിവാദ്യവുമായി വിമുക്ത ഭടൻമാർ

കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും