ദേശീയ അധ്യാപക പരിഷത്ത് കൊയിലാണ്ടി ഉപജില്ലാ സമിതി എ ഇ ഒ ഓഫീസ് ധർണ്ണ നടത്തി

വിദ്യാഭ്യാസ അവകാശ നിയമത്തെ അവഗണിച്ചു പ്രഖ്യാപിച്ച അക്കാദമിക കലണ്ടർ പുന:പരിശോധിക്കുക, അധ്യാപകരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസപ്പ് പരിഷ്കരിക്കുക, ഉച്ചഭക്ഷണത്തുക കാലോചിതമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ദേശീയ അധ്യാപക പരിഷത്ത് അംഗങ്ങൾ കൊയിലാണ്ടി ഉപജില്ലയിലെ സ്കൂളുകളിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. തുടർന്ന് വൈകുന്നേരം എ ഇ ഒ ഓഫീസിൽ മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം സി ബൈജു മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡണ്ട് ബി എൻ ബിന്ദു അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ജോ.സെക്രട്ടറി പി വി സംജിത് ലാൽ, വടകര വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി എൽ എസ് ശിബി, കെ പ്രജിത്, എം കെ രൂപേഷ് , കെ ജിതേഷ് എന്നിവർ സംസാരിച്ചു. സബ്ജില്ല സെക്രട്ടറി ആർ ജെ മിഥുൻലാൽ സ്വാഗതം പറഞ്ഞു. ട്രഷറർ ടി ജിതിൻ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

ടി.പി.ദാമോദരൻ മാസ്റ്റർ സ്മാരക പുരസ്കാരം സമർപ്പിച്ചു

Next Story

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്സ് കോഴിക്കോട് താലൂക്ക് സമ്മേളനം ചേവായൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

Latest from Local News

നീതിനിഷേധത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം കൊടുങ്കാറ്റാകും: കെ ജി ഒ യു

കോഴിക്കോട്: സാധാരണക്കാർക്കും പാവപ്പെട്ടവർക്കും സർക്കാർ ജീവനക്കാർക്കും ഇടതുഭരണത്തിൽ നീതി നിഷേധിക്കപ്പെടുകയാണെന്ന് കെ ജി ഒ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ബീന

ഉത്തർപ്രദേശ് സ്വദേശിയും കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി.സ്കൂൾ വിദ്യാർത്ഥിയുമായ നീരജ് കുമാറിന് യാത്രാമൊഴി

മേപ്പയ്യൂർ: ഉത്തർപ്രദേശ് സ്വദേശിയും കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി.സ്കൂൾ വിദ്യാർത്ഥിയുമായ നീരജ് കുമാർ അന്തരിച്ചു. അടുത്ത ദിവസം പിതാവ് ലാൽമാനോടൊപ്പം ഉത്തർപ്രദേശിൽ നിന്നും

താമരശ്ശേരിയിൽ വാടക സ്റ്റോറില്‍നിന്ന് കല്യാണത്തിന് എന്നുപറഞ്ഞ് എടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ വിറ്റു

താമരശ്ശേരിയിൽ വാടക സ്റ്റോറില്‍നിന്ന് കല്യാണത്തിന് എന്നുപറഞ്ഞ് എടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ വിറ്റു. താമരശ്ശേരി പരപ്പന്‍പൊയിലിലെ ഒ.കെ സൗണ്ട്‌സ് എന്ന വാടക സ്റ്റോറില്‍നിന്ന്

പേരാമ്പ്ര പുറ്റാട് വട്ടക്കണ്ടിയിൽ (ലോട്ടസ്) എം.സുരേഷ് അന്തരിച്ചു

പേരാമ്പ്ര: പുറ്റാട് വട്ടക്കണ്ടിയിൽ (ലോട്ടസ്) എം.സുരേഷ് (82) (റിട്ട. സെക്ഷൻ എൻജിനിയർ സതേൺ റെയിൽവെ ബാംഗ്ലൂർ) അന്തരിച്ചു. ഭാര്യ: മാധവി കെ.ടി.കെ.