കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ക്ഷേമനിധിസംവിധാനം തകർക്കരുത്: മുല്ലപ്പള്ളി രാമചന്ദ്രൻ

 പേരാമ്പ്ര: കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമുള്ള തൊഴിലാളികൾക്ക് അവരുടെ ന്യായമായ അവകാശങ്ങൾ കൃത്യമായി കൊടുക്കാതെ ധൂർത്തിൻ്റെയും കച്ചവട സംസ്ക്കാരത്തിൻ്റെയും പര്യായമായി മാറിയ കേരളത്തിലെ ഭരണകൂടം തൊഴിലുറപ്പുകാർക്കു മാത്രമായി പുതിയ ക്ഷേമനിധി തുടങ്ങാനുള്ള പ്രവർത്തനം വഞ്ചനാപരമാണെന്ന് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി കെ ടി എഫ്) കോഴിക്കോട് ജില്ലാ കമ്മിറ്റിപേരാമ്പ്രയിൽ സംഘടിപ്പിച്ച പി.സി രാധാകൃഷ്ണൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രം തൊഴിലുറപ്പ് പദ്ധതിയുടെ പദ്ധതി വിഹിതം വെട്ടി കുറച്ചു. രാസ വളത്തിൻ്റെ സബ്സിഡി ഇല്ലാതാക്കി കർഷകദ്രോഹ നടപടി തുടരുക തന്നെയാണ് ചെയ്യുന്നത്.നിലവിൽ കർഷക തൊഴിലാളികൾ ചെയ്യുന്ന പ്രവർത്തികൾ തൊഴിലുറപ്പുകാരാണ് ചെയ്യുന്നത്.

അവരെക്കൂടി കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളാക്കി ഭരണ ചിലവ് ചുരുക്കി ക്ഷേമനിധിഗുണ ഭോക്താക്കൾക്ക് കുടിശ്ശികയായ മുഴുവൻതുകയും അംഗങ്ങൾക്കും ഉടൻ കൊടുക്കുകയും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച് കൊടുക്കുകയുമാണ് ചെയ്യേണ്ടതെന്നുംഅദ്ദേഹം പറഞ്ഞു.കേന്ദ്രം ഭരിക്കുന്ന മോദി സർക്കാറിൻ്റെ കാർബൺ കോപ്പിയാണ് കേരളം ഭരിക്കുന്ന പിണറായി സർക്കാരെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡി കെ ടി എഫ് ജില്ലാ പ്രസിഡൻ്റ് മനോജ് കുമാർ പാലങ്ങാട് അധ്യക്ഷത വഹിച്ചു. ഡി കെ ടി എഫ് സംസ്ഥാന പ്രസിഡൻ്റ് യു.വി ദിനേശ്മണി മുഖ്യതിഥിയായിരുന്നു.സംസ്ഥാന വൈസ് പ്രിസിഡൻറ് ശ്രീധരൻ മേനാച്ചേരി, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദു കൊയങ്ങോറൻ , കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഐപ്പ് വടക്കെത്തടം, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് തണ്ടോറ ഉമ്മർ, പ്രമീളമുകുന്ദൻ,മിനി നന്മണ്ട, സജീവൻ മക്കാട്ട്, പി.എസ് സുനിൽകുമാർ, പി.സി പ്രത്യൂഷ്, സംസാരിച്ചു.അൽഫോൻസാ ജോസ് ഇൻഷുറൻസിനെ പറ്റി ക്ലാസെടുത്തു. ചടങ്ങിന് സ്വാഗത സംഘം ചെയർമാൻ പി.സി രാധാകൃഷ്ണൻ സ്വാഗതവും ജനറൽ കൺവീനർ മഹിമ രാഘവൻ നായർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ യുവജനങ്ങൾ രംഗത്തിറങ്ങണം

Next Story

ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്