ഒളിമ്പിക്സിന് പെരുവട്ടൂർ എൽപിയിൽ വരവേൽപ്പ്

പാരീസിൽ വെച്ചു നടക്കുന്ന മുപ്പതാമത് ഒളിമ്പിക്സിനെ സ്വാഗതം ചെയ്തു കൊണ്ട് പെരുവട്ടൂർ എൽപി ദീപശിഖയേത്തി വരവേറ്റു. സ്കൂളിൽ സ്പെഷൽ അസംബ്ലി ചേരുകയും വിദ്യാഭ്യാസ വകുപ്പിൻ്റെ സന്ദേശം പ്രധാനാധ്യാപിക ശ്രീമതി ഇന്ദിര സി.കെ വിദ്യാർത്ഥികൾക്ക് നൽകി. ഒളിമ്പിക്സ് ആൽബം നിർമ്മാണം വാർത്താ ബോർഡ്, തുടങ്ങി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്. സ്കൂൾ ജേഴ്സി അണിഞ്ഞ് ഒളിമ്പിക്സ് വളയങ്ങൾ തീർത്ത് വിദ്യാത്ഥികൾ സ്കൂൾ മുറ്റത്ത് അണിനിരന്നു. വിദ്യാർത്ഥികളിൽ ഒളിമ്പിക് മൂല്യങ്ങളും ബോധവൽക്കരണവും ശക്തിപ്പെടുത്താനും രാജ്യാന്തര കായികോത്സവങ്ങളെ കുറിച്ചുള്ള അവബോധം വളർത്താനും ഈ പരിപാടി സഹായിച്ചു. ബാസിൽ മാസ്റ്റർ ഒളിമ്പിക്സിനെ പറ്റി സംസാരിച്ചു ഉഷശ്രി ടീച്ചർ, ബിൻസി, നിഷിധ, ഷിജിന , നാദിറ ഇവർ പരിപാടിക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published.