ജൽ ജീവൻ പദ്ധതിയിൽ പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ സമയപരിധി; വടകര-മാഹി കനാലിനായി ഭൂമി നൽകിയവർക്ക് നഷ്ടപരിഹാര വിതരണം ഉടൻ

ജൽ ജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതിക്കായി
വെട്ടിപൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാക്കാൻ കരാറുകാർക്ക് സമയപരിധി നൽകിയതായി
സബ്കലക്ടർ ഹർഷിൽ ആർ മീണ ശനിയാഴ്ച ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.

ഇതു സംബന്ധിച്ച്
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ഉയർന്നതിനെ തുടർന്ന് രണ്ട് യോഗങ്ങൾ ചേർന്നിരുന്നു; കരാറുകാരുടെയും എഞ്ചിനീയർമാരുടെയും.
ബിൽ കുടിശ്ശികയാണ് കരാറുകാർ ചൂണ്ടിക്കാട്ടിയ പ്രധാന വിഷയമെന്ന് സബ്കളക്ടർ പറഞ്ഞു. എങ്കിലും
റോഡ് പൂർവസ്ഥിതിയിലാക്കാൻ
കരാറുകാർക്ക് സമയപരിധി നൽകിയിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകൾക്ക് പുറമെ ഗ്രാമീണ റോഡുകളും ഇത്തരത്തിൽ കീറിയശേഷം പ്രവൃത്തി നടത്താത്ത അവസ്ഥയുണ്ടെന്ന് യോഗത്തിൽ കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉന്നയിച്ചു. ഇക്കാര്യത്തിൽ
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം വിളിക്കണമെന്ന്
ജില്ലാ വികസനസമിതി അധ്യക്ഷനായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശിച്ചു.

ജില്ലയിൽ സർവ്വേയർമാരുടെ കുറവുണ്ടെന്ന്
ചൂണ്ടിക്കാണിക്കപ്പെട്ടു. ഇത് പല ഭൂമി ഏറ്റെടുക്കൽ പ്രവർത്തികളെയും ബാധിക്കുന്നു.
15 സർവെയർമാരെ ലഭ്യമാക്കണമെന്നഭ്യർത്ഥിച്ചു സർക്കാറിലേക്ക് എഴുതിയതായി ഡെപ്യൂട്ടി കലക്ടർ (എൽആർ) അറിയിച്ചു.

ലോകനാർകാവ് മ്യൂസിയം പദ്ധതി
നിർമ്മാണം അടുത്ത ആഴ്ച തുടങ്ങുമെന്ന് വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കിഡ്ക്ക് (KIIDC) ആണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.

കുറ്റ്യാടി ജലസേചന പദ്ധതിയ്ക്ക് കീഴിൽ സമഗ്ര കനാൽ നവീകരണത്തിനായി 175 കോടിയുടെ
നിർദേശം സർക്കാർ മുമ്പാകെ സമർപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ജില്ലയിലെ 45 ഓളം ഗ്രാമപഞ്ചായത്തുകളിലും നിരവധി മുനിസിപ്പാലിറ്റികളും വെള്ളമെത്തിക്കുന്ന പ്രധാന പദ്ധതിയായ കുറ്റ്യാടി ജലസേചന പദ്ധതിയുടെ
പല കനാലുകളും കാലപ്പഴക്കത്താൽ പ്രശ്നങ്ങൾ നേരിടുകയാണ്. അക്വഡറ്റുകൾ
തകർച്ചയുടെ വക്കിലാണ്.
നാലു ഘട്ടങ്ങളിലായി കനാലുകളുടെ നവീകരണ പ്രവൃത്തി നടപ്പാക്കാനാകും. ആദ്യഘട്ടത്തിൽ 45 കോടി രൂപ വേണ്ടിവരുമെന്നാണ് കരുതുന്നത്. നബാർഡ് ഫണ്ടിന് വേണ്ടിയാണ് ശ്രമിക്കുന്നത്.

കുന്ദമംഗലം ബിആർസി കെട്ടിട നിർമാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചു. കളന്തോട്-കൂളിമാട് റോഡിൽ വൈദ്യുത പോസ്റ്റുകളും ട്രാൻസ്‌ഫോർമറും മാറ്റുന്ന കാര്യത്തിൽ കെഎസ്ഇബി ഉണർന്നുപ്രവർത്തിക്കണമെന്ന് കുന്ദമംഗലം എംഎൽഎ പി ടി എ റഹീം ആവശ്യപ്പെട്ടു. ഇക്കാര്യം പരിഹരിക്കാൻ കളക്ടർ നിർദേശം നൽകി.

മണിയൂരിൽ കെഎസ്ഇബി സബ്സ്റ്റേഷൻ
സ്ഥാപിക്കുന്നതിന് വടകര മുനിസിപ്പാലിറ്റി അനുവദിച്ച സ്ഥലം യോഗ്യമല്ലെന്നും
മറ്റൊരു സ്ഥലം കണ്ടെത്തിയതായും കെഎസ്ഇബി അറിയിച്ചു.
എന്നാൽ
വെറുതെ ഭൂമി തരാമെന്ന് മുൻസിപ്പാലിറ്റി പറഞ്ഞ സ്ഥിതിക്ക് അക്കാര്യം ഒന്നുകൂടി പരിശോധിക്കണമെന്ന് കുറ്റ്യാടി എംഎൽഎ നിർദേശിച്ചു.

കുറ്റ്യാടി-പക്രംതളം ചുരം റോഡ് പുനരുദ്ധാരണ പ്രവൃത്തി കരാർ
നൽകി. മൂന്ന് റീച്ചായാണ് പ്രവർത്തനം നടത്തുക.
കുറ്റ്യാടി ബൈപ്പാസിന് ഭൂമി ഏറ്റെടുക്കാൻ
ഫണ്ടില്ലെന്ന വാദം എംഎൽഎ നിഷേധിച്ചു. കിഫ്ബിയിൽ പണം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മൊകേരി ഗവ. കോളേജിൽ പുതിയ
ലൈബ്രറി കെട്ടിടത്തിന് അഗ്നിശമന വിഭാഗത്തിന്റെ
എൻഒസി ലഭിക്കാനുണ്ട്.

വടകര-മാഹി
കനാൽ പദ്ധതിക്കായി
ഭൂമി ഏറ്റെടുത്ത വകയിൽ ഉടമകൾക്കുള്ള നഷ്ടപരിഹാരം ഒരു മാസത്തിനുള്ളിൽ നൽകുമെന്ന്
ഉദ്യോഗസ്ഥർ അറിയിച്ചു.

വടകര-മാഹി കനാലിന്റെ ഭാഗമായി വരുന്ന കോട്ടപ്പള്ളി പാലത്തിന് ഭരണാനുമതി ആയിട്ടുണ്ടെങ്കിലും സാങ്കേതിക അനുമതി ലഭിച്ചിട്ടില്ല.

ജില്ലയിലെ താലൂക്ക് ആശുപത്രികളിൽ 21 ഗൈനക്കോളജിസ്റ്റ് വേണ്ടിടത്ത് നാലുപേരുടെ കുറവുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

കൊയിലാണ്ടി ഗവ. കോളേജിലെ
ലൈബ്രറി നിർമാണത്തിന്റെ 60% പണിയും പൂർത്തിയായി.

യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, എഡിഎം അജീഷ് കെ, അസി. കളക്ടർ ആയുഷ് ഗോയൽ,
ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ,
വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

   

Leave a Reply

Your email address will not be published.

Previous Story

എൽഡിഎഫ് സർക്കാറിനെ ജനങ്ങൾ പിഴുതെറിയും:ടി പി അഷ്റഫലി

Next Story

പുളിയഞ്ചേരി പുനത്ത് വയൽക്കുനി അറഫാ മഹൽ അബ്ദുറഹിമാൻ അന്തരിച്ചു

Latest from Main News

കൂമ്പാറ മിനി ലോറി അപകടം ഒരാൾ മരിച്ചു

മേലെ കൂമ്പാറയിൽ തൊഴിലാളികളായി പോകുകയായിരുന്ന മിനി ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ പേർ മരിച്ചു കക്കാടംപൊയിലിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം ;നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച

കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു

സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി

സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു. ഇതിൽ ഭൂരിപക്ഷവും വീടുകളാണ്.

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി കടുപ്പിച്ചു

ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാനായി  പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന