മേപ്പയൂർ-നെല്യാടി-കൊല്ലം റോഡിൽ യൂത്ത് ലീഗ് പ്രവർത്തകർ ഓഫ് റോഡ് യാത്ര നടത്തി

മേപ്പയൂർ:കേരളത്തിലെ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ ഓഫ് റോഡ് യാത്ര ഒരുക്കുക എന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സ്വപ്നം സാക്ഷാത്കരിച്ചു യൂത്ത് ലീഗ് പ്രവർത്തകർ.റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ കുണ്ടും കുളവുമായി മാറിയ മേപ്പയൂർ-നെല്യാടി-കൊല്ലം റോഡിൽ പ്രതീകാത്മക ഓഫ് റോഡ് സംഘടിപ്പിച്ചാണ് യൂത്ത് ലീഗ് പ്രവർത്തകൻ പുതിയ സമരരീതി നടപ്പിലാക്കിയത്.കാലങ്ങളായി തകർന്ന് കിടക്കുന്ന പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളും ഗ്രാമീണ റോഡുകളും ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിയോജക മണ്ഡലം യൂത്ത് ലീഗ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ദിനേന ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന മേപ്പയൂർ-നെല്യാടി-കൊല്ലം റോഡിൽ പ്രതീകാത്മക ഓഫ് റോഡ് യാത്ര നടത്തി.

 

പതിറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള ജില്ലയിലെ തന്നെ പ്രധാന റോഡുകളിൽ ഒന്നായ നെല്യാടിക്കടവ് റോഡ് വർഷങ്ങളായി അവഗണനയിലാണ്.കോടിക്കണക്കിന് രൂപയുടെ നവീകരണം നടത്തുമെന്ന് ബജറ്റിൽ ഉൾപ്പെടെ പ്രഖ്യാപനങ്ങൾ നടത്തിയിട്ടും സാങ്കേതികമായ കാരണങ്ങൾ നിരത്തി ആവശ്യമായ പ്രവർത്തികൾ നടത്താൻ അധികൃതർ ഇന്നേ വരെ തയ്യാറാവാത്തതിൽ ജനരോഷം ശക്തമായ അവസരത്തിലാണ് യൂത്ത് ലീഗ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തുവന്നത്.തുടർന്നുള്ള ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് സമരക്കാർ പറഞ്ഞു.മേപ്പയൂരിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഫ്‌ളാഗ് ഓഫ് ചെയ്ത പ്രതിഷേധ ഓഫ് റോഡ് യാത്ര കീഴരിയൂരിൽ സമാപിച്ചു.നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അധ്യക്ഷനായി.

മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി.നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു.കീഴരിയൂർ പഞ്ചായത്ത്‌ മുസ് ലിം ലീഗ് പ്രസിഡന്റ് ടി.യു സൈനുദ്ദീൻ,മേപ്പയൂർ പഞ്ചായത്ത്‌ മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എം.എം അഷ്‌റഫ്‌,നിയോജകമണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ സലീം മിലാസ്,സത്താർ കീഴരിയൂർ,സി കെ ജറീഷ്,ടി.കെ നഹാസ്,കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ഇടത്തിൽ ശിവൻ,നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷർമിന കോമത്ത്,നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ദിൽഷാദ് കുന്നിക്കൽ,ജനറൽസെക്രട്ടറി എം.കെ ഫസലുറഹ്മാൻ,വി മുജീബ്,അൻവർ കുന്ന ങ്ങാത്ത്,കെ.എം.എ അസീസ്,ഇല്ലത്ത് അബ്ദുറഹിമാൻ,മുജീബ് കോമത്ത്,ടി.കെ അബ്ദുറഹിമാൻ,റിയാസ് മലപ്പാടി,അജ്നാസ് കാരയിൽ,അബ്ബാസ് കീഴരിയൂർ,സറീന ഒളോറ എന്നിവർ സംസാരിച്ചു.

അഫ്സൽ അൽസഫ,റാഷിദ്‌ യു.കെ,നിഷാദ് ആർ.എം,അൻവർഷാ നൊച്ചാട്,പി.ടി മുഹമ്മദ്‌ ഷാഫി,ഉമ്മർ കീഴ്പ്പയൂർ,ജുനൈദ് കീഴ്പ്പോട്ട്,കെ റസൽ,വാഹിദ് മേപ്പയൂർ,മുഹമ്മദ്‌ മുയിപ്പോത്ത്,നസ്റുദ്ദീൻ വി.വി,സൽമാൻ വാളൂർ എന്നിവർ നേതൃത്വo നൽകി.

 

Leave a Reply

Your email address will not be published.

Previous Story

വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒളിച്ചു കടത്തിയ അക്കാദമിക് കലണ്ടർ കെ.കെ.സുധാകരൻ

Next Story

കൊയിലാണ്ടി കുറുവങ്ങാട് കീഴന പുന്നോളി അമ്മു അമ്മ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്