കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ കൊയിലാണ്ടി നോർത്ത് മണ്ഡലം കമ്മിറ്റി യൂത്ത് കോൺഗ്രസ്സ് പ്രതിഷേധിച്ചു

കൊയിലാണ്ടി : യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണക്കെതിരെ ധനമന്ത്രിക്കു കത്തും കേരളത്തിന്റെ ഭൂപടവും അയച്ചു കൊടുത്തു പ്രതിഷേധിച്ചു.
പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നോർത്ത് മണ്ഡലം പ്രസിഡന്റ്‌ ഷംനാസ് എം പി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി എം കെ സായീഷ് സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ തൻഹീർ കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. അർജുൻ പെരുവട്ടൂർ സ്വാഗതം പറഞ്ഞു. ശ്രീജിത്ത്‌ ആർ ടി, മിഥുൻ പെരുവട്ടൂർ, നിഖിൽ കെ കെ, വിഷ്ണു ദാസ് നിഷാദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.